പുന്നല: വനാതിര്‍ത്തിയില്‍ നിന്ന് മ്ലാവിനെ വേട്ടയാടി കശാപ്പുചെയ്ത കേസില്‍ വീട്ടമ്മ പിടിയില്‍. കരിമ്ബാലൂര് കണ്ണങ്കര ഷിനു ഭവനില്‍ ആനന്ദവല്ലിയെയാണ് വനം വകുപ്പ് അറസ്റ്റു ചെയ്തത്.
മറ്റ് അഞ്ച് പ്രതികള്‍ ഒളിവിലാണ്. വനം വകുപ്പിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന റെയ്ഡിലാണ് മ്ലാവിറച്ചി പിടികൂടിയത്. ആനന്ദവല്ലിയുടെ വീടിനുള്ളിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇറച്ചി.
കരിമ്പാലൂര് കനാല്‍ ഭാഗത്തു നിന്ന് പിടികൂടിയ മ്ലാവിനെ ആനന്ദവല്ലിയുടെ വീടിനു സമീപത്തെ റബര്‍ തോട്ടത്തിലെത്തിച്ചു കശാപ്പു ചെയ്യുകയായിരുന്നു. ഇവിടെ നിന്നും മ്ലാവിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
അറസ്റ്റു ചെയ്ത ആനന്ദവല്ലിയെ വനം കോടതിയില്‍ ഹാജരാക്കിയ ശേഷം തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ റിമാന്റ് ചെയ്തു.