ശ്രീജ.എസ്
മുംബൈ; കാണ്ഡിവാലിയിലെ ഭണ്ഡാര്‍ പഖാജി റോഡിലുള്ള സായ്ബാബ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് തീപിടുത്തമുണ്ടായതായി റിപ്പോര്‍ട്ട്. ക്ഷേത്രത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര് മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
‘പുലര്‍ച്ചെ 4.15ഓടെയാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീ പടര്‍ന്നത്. ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി 4.40ഓടെയാണ് അഗ്നി നിയന്ത്രണ വിധേയമാക്കിയത്.