IndiaLatest

ഗാനന്ധര്‍വന്‍ ഡോ.കെ.ജെ. യേശുദാസിന് ഇന്ന് 81-ാം പിറന്നാള്‍

“Manju”

ഇന്ന് യേശുദാസിന്റെ എണ്‍പത്തിയൊന്നാം പിറന്നാളാണ്. പക്ഷേ അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് ഒരിക്കലും പ്രായമാവുകയില്ല. ഒ​മ്ബ​താം​ ​വ​യ​സി​ല്‍​ ​തു​ട​ങ്ങി​യ​ ​സം​ഗീ​ത​സ​പ​ര്യ​ ​ത​ല​മു​റ​ക​ള്‍​ ​പി​ന്നി​ട്ട് ​ഇ​പ്പോ​ഴും​ ​സം​ഗീ​ത​പ്രേ​മി​ക​ളു​ടെ​ ​ഹൃ​ദ​യ​സ​ര​സി​ല്‍​ ​ഒ​ഴു​കി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു. എന്നതാണ് സത്യം കഴിഞ്ഞ 48 വര്‍ഷമായി തന്റെ പിറന്നാളിന് കുടുംബത്തോടൊപ്പം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ എത്തി ഭജനയിരിക്കാറുണ്ടായിരുന്നു അദേഹം.എന്നാല്‍ ഇത്തവണ കൊവിഡിനെ തുടര്‍ന്ന് ആ പതിവ് നടത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ വെബ്കാസ്റ്റിംഗ് വഴി യേശുദാസിന്റെ സംഗീതാര്‍ച്ചന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നടത്തും. നിലവില്‍ യേശുദാസ് യു എസിലാണ് ഉള്ളത്. ഒപ്പം ജീവന്റെ ജീവനായ ഭാര്യ പ്രഭയും വിജയ് ഒഴികെയുള്ള രണ്ട് മക്കളുമുണ്ട്. മൂകാംബികയില്‍ അദ്ദേഹത്തിനു വേണ്ടി പ്രത്യേക പൂജകള്‍ നടത്തുന്നുണ്ട്. കേരളത്തിലെ ഉറ്റ സുഹൃത്തുക്കളുമായി അദ്ദേഹം സൂമില്‍ ഇന്ന് ബന്ധപ്പെടുന്നുമുണ്ട്.

1940 ജനുവരി 10 ന് ഫോര്‍ട്ട് കൊച്ചിയില്‍ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനായാണ് യേശുദാസ് ജനിച്ചത്. ശാ​സ്ത്രീ​യ​ ​സം​ഗീ​ത​ത്തോ​ട് ​അ​തും​ ​ക​ര്‍​ണ്ണാ​ട​ക​ ​സം​ഗീ​ത​ത്തോ​ട് ​വ​ലി​യ​ ​മ​മ​ത​ ​പു​ല​ര്‍​ത്താ​ത്ത​ ​ഒ​രു​ ​സ​മു​ദാ​യ​ത്തി​ല്‍​ ​ശു​ദ്ധ​സം​ഗീ​ത​ത്തി​ലേ​ക്ക് ​യേ​ശു​ദാ​സി​നെ​ ​കൈ​പി​ടി​ച്ചു​ ​ന​ട​ത്തി​യ​ത് ​അ​ച്ഛ​ന്‍​ ​ത​ന്നെ​യാ​യി​രു​ന്നു.​ ​ഗാനഗന്ധര്‍വന്റെ ​ 22​-ാം​ ​വ​യ​സി​ല്‍​ 1961​ ​ന​വം​ബ​ര്‍​ 14​നാ​ണ് ​യേ​ശു​ദാ​സി​ന്റെ​ ​ആ​ദ്യ​ ​ഗാ​നം​ ​റെക്കാ​ഡ് ​ചെ​യ്ത​ത്.​ ​കെ.​ ​എ​സ്.​ ​ആ​ന്റ​ണി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​‘​കാ​ല്‍​പ്പാ​ടു​ക​ള്‍​‘​എ​ന്ന​ ​സി​നി​മ​യി​ല്‍​ ​പാ​ടാ​ന്‍​ ​അ​വ​സ​രം​ ​ന​ല്‍​കി.​ ​സി​നി​മ​യി​ലെ​ ​മു​ഴു​വ​ന്‍​ ​ഗാ​ന​ങ്ങ​ളും​ ​പാ​ടാ​നാ​യി​രു​ന്നു​ ​ക്ഷ​ണി​ച്ചി​രു​ന്ന​തെ​ങ്കി​ലും​ ​ജ​ല​ദോ​ഷം​ ​മൂ​ലം​ ​ഒ​രു​ ​ഗാ​നം​ ​മാ​ത്ര​മേ​ ​പാ​ടാ​നാ​യു​ള്ളു.​ ​അ​ങ്ങ​നെ​ ​‘​ജാ​തി​ഭേ​ദം​ ​മ​ത​ദ്വേ​ഷം.​’​ ​എ​ന്നു​ ​തു​ട​ങ്ങു​ന്ന​ ​ഗു​രു​ദേ​വ​കീ​ര്‍​ത്ത​നം​ ​പാ​ടി​ ​ യേ​ശു​ദാ​സ് ​ച​ല​ച്ചി​ത്ര​ ​സം​ഗീ​ത​ ​ലോ​ക​ത്ത് ​ഹ​രി​ശ്രീ​ ​കു​റി​ച്ചു.

ഇ​തി​നി​ട​യി​ല്‍​ ​ഈ​ ​മ​ഹാ​ഗാ​യ​ക​ന്‍​ ​പാ​ടി​ത്തീ​ര്‍​ത്ത​ത് ​എ​ഴു​പ​തി​നാ​യി​ര​ത്ത​ലേ​റെ​ ​ഗാ​ന​ങ്ങ​ള്‍.​ ​60,​ 70,​ 80​ ​കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍​ ​യേ​ശു​ദാ​സും​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​രാ​യ​ ​എം.​എ​സ്.​ബാ​ബു​രാ​ജ്,​ ​ജി.​ദേ​വ​രാ​ജ​ന്‍,​ ​ദ​ക്ഷി​ണാ​മൂ​ര്‍​ത്തി,​ ​സ​ലീ​ല്‍​ ​ചൗ​ധ​രി,​ ​ര​വീ​ന്ദ്ര​ന്‍​ ​മാ​സ്റ്റ​ര്‍,​ ​എം.​ജി.​രാ​ധാ​കൃ​ഷ്ണ​ന്‍,​ ​ജെ​റി​ ​അ​മ​ല്‍​ദേ​വ് ​തു​ട​ങ്ങി​യ​ ​സം​ഗീ​ത​ജ്ഞ​രു​ടെ​ ​കൂ​ട്ടു​കെ​ട്ടി​ല്‍​ ​പി​റ​ന്ന​ ​ഗാ​ന​ങ്ങ​ളെ​ല്ലാം​ ​ശ്ര​ദ്ധ​ ​നേ​ടി.​യേശുദാസിന്റെ ഹരിവരാസനത്തിനു എത്രയോ കാലങ്ങള്‍ക്കു മുന്‍പു തന്നെ ഈ കീര്‍ത്തനം ഇവിടെ ആലപിച്ചിരുന്നു.ഹരിവരാസനം റീ റെക്കാഡിംഗ് നടത്തണം എന്ന തീരുമാനം വന്നപ്പോള്‍ സ്വാമി അയ്യപ്പന്‍ എന്ന സിനിമയില്‍ യേശുദാസ് ആലപിച്ച ഹരിവരാസനം എന്ന ഗാനം ക്ഷേത്രത്തില്‍ അത്താഴപൂജയ്ക്കു ശേഷം കേള്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സുകൃതം ചെയ്ത ഈ ശബ്ദം മലയാളിയുള്ളിടത്തോളം കാലം നിലനില്‍ക്കണം, ശബ്ദമുള്ളിടത്തോളം ഇതു തുടരണം എന്ന് പ്രാര്‍ത്ഥിക്കാം.

Related Articles

Check Also
Close
Back to top button