KeralaLatest

‘ഓപ്പറേഷന്‍ ബേലൂര്‍ മഖ്‌ന’ ദൗത്യസംഘം ആനയുടെ അടുത്തെത്തി; ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്

“Manju”

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ഇറങ്ങിയ ഗകൊലയാളി ആന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വച്ചു പിടികൂടാനുള്ള ദൗത്യം നാലാം ദിവസവും തുടരുന്നു. ചൊവ്വാഴ്ച രാവിലെ ആന ഇരുമ്പുപാലത്തിന് സമീപമുള്ളതായി സിഗ്നല്‍ ലഭിച്ചു. ഇതോടെ അതിരാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും മയക്കുവെടി സംഘവും വനത്തിനുള്ളിലേക്ക് കടന്നു. ഇരുമ്പുപാലത്തിന് സമീപം രണ്ടുകിലോമീറ്റര്‍ അകലെയുള്ള വനമേഖലയിലാണ് നിലവില്‍ ആനയുള്ളതെന്നാണ് വിവരം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി. കാട്ടിക്കുളത്ത് നിന്ന് കര്‍ണാടകയിലെ കുടക് ഭാഗത്തേക്കുള്ള റോഡിലുള്ള സ്ഥലമാണ് ഇരുമ്പു പാലം. രാത്രിയില്‍ ആന മണ്ണുണ്ടി കോളനിയില്‍ രണ്ടു തവണ എത്തിയപ്പോള്‍ പടക്കം പൊട്ടിച്ച് ഓടിച്ചു.

ആന ഇന്നലെ സഞ്ചരിച്ചത് രണ്ടുകിലോമീറ്റര്‍ മാത്രമാണ്. ആനയുടെ സാന്നിദ്ധ്യം കണക്കിലെടുത്ത് തിരുനെല്ലി പഞ്ചായത്തിലെയും മാനന്തവാടി നഗരസഭയിലെ കുറുക്കന്മൂല, കുറുവ, കാടന്‍കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെയും സ്‌കൂളുകള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  വയനാടിന് പുറമേ നിലമ്പൂര്‍, മണ്ണാര്‍ക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നെത്തിയ ദ്രുത കര്‍മ്മ സംഘങ്ങളും 4 കുങ്കിയാനകളും ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.

Related Articles

Back to top button