KeralaKollamLatest

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നഴ്സറി വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍ തെരുവ് നായ കടിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

കൊല്ലം: നഴ്സറി വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍ തെരുവുനായ കടിച്ച്‌ ഗുരുതര പരിക്ക്. കൊട്ടാരക്കര മൈലം ചാത്തന്‍കോട് താഴതില്‍ സാജന്‍ – അഖില ദമ്പതികളുടെ മകള്‍ക്കാണ് കടിയേറ്റത്. കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്നതാണ് കുട്ടി. ഈ സമയം പറമ്പില്‍ കെട്ടിയിരുന്ന ആടിനെ തെരുവ് നായ ആക്രമിക്കുന്നത് കണ്ടു. അടുത്തേക്ക് ഓടിയെത്തിയപ്പോള്‍ നായ കുട്ടിയുടെ നേര്‍ക്ക് തിരിയുകയും തള്ളിയിട്ട് കഴുത്തില്‍ കടിക്കുകയുമായിരുന്നു. നിലവിളികേട്ട് അമ്മൂമ്മ ഓടിയെത്തിയതിനാലാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത്.

Related Articles

Back to top button