സിന്ധുമോൾ. ആർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. ഇന്നും പ്രെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 87.63 രൂപയും ഡീസലിന് 81.68 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 85.97 രൂപയും ഡീസല്‍ വില 80.14 രൂപയുമായി ഉയര്‍ന്നു.
ഈ മാസം മാത്രം ഇത് ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ദിവസേനയുള്ള നേരിയ വര്‍ധനവിലൂടെ വലിയ തുകയാണ് ഉപഭോക്താക്കള്‍ക്ക് പമ്ബുകളില്‍ നല്‍കേണ്ടി വരുന്നത്. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിലയെയും രൂപയുടെ ഡോളര്‍ മൂല്യത്തെയും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിര്‍ണയിക്കുന്നത്. എന്നാല്‍, രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 52-53 ഡോളര്‍ നിലവാരത്തില്‍ നില്‍ക്കുമ്പോഴും രാജ്യത്ത് ഇന്ധന വില വര്‍ധിക്കുന്നത് ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്.