KeralaLatestThiruvananthapuram

ശാന്തിഗിരി, പൂലന്തറ, തീപ്പുകല്‍ വാര്‍ഡുകളിലെ കണ്ടയിന്‍മെന്റ് പിന്‍വലിച്ചു.

“Manju”

കണ്ടെയിൻമെന്റ് സോൺ പിൻവലിച്ചു

മഹേഷ് എം.

ശാന്തിഗിരി: മാണിക്കൽ പഞ്ചായത്തിൽ ദീർഘനാളായി കണ്ടെയിൻമെന്റ് സോണായിരുന്ന പൂലന്തറ, ശാന്തിഗിരി, തീപ്പുകൽ വാർഡുകളെ കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി. ഇന്നലെ ജില്ലാഭരണകൂടം ഇറക്കിയ ഉത്തരവിലാണ് മാണിക്കൽ പഞ്ചായത്തിലെ ഈ മൂന്ന് വാർഡുകളിലെ കണ്ടെയിൻമെന്റ് സോൺ പിൻവലിച്ചത്. വാർഡുകളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലും രോഗം സ്ഥീരീകരിച്ചവരിൽ നിന്ന് സമ്പർക്ക രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് തെളിഞ്ഞതിനാലുമാണ് നടപടി. കണ്ടെയിൻമെന്റ് സോൺ നിലനിന്നിരുന്നത്‌ മൂലം പ്രദേശത്തെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. ജോലി സംബന്ധമായി പോലും പുറത്ത് പോകാൻ കഴിയാതിരുന്ന ഈ മേഖലയിലുള്ളവർക്ക് ഇപ്പോഴത്തെ നടപടി ഏറെ ആശ്വാസകരമാണ്.  ജില്ലാ കളക്ടർ ഇന്നലെ പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ പെരുമല, തേമ്പാമൂട്, ആട്ടുകല്‍, കുറ്റിമൂട് പ്രദേശങ്ങളേയും, വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ മൂലമണും കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്തിന് കീഴിലെ ചാമവിളപുരം, പെരിഞ്ചാംകടവ് വാർഡുകൾ കണ്ടെയിൻമെന്റ് സോണിലാണ്.

Related Articles

Back to top button