തിരുവനന്തപുരം: പാസിംഗ് ഔട്ട് പരേഡില്‍ പൊലീസ് മേധാവി അനില്‍കാന്ത് അഭിവാദ്യം സ്വീകരിച്ചു.പ രിശീലനം പൂര്‍ത്തിയാക്കിയ പതിമൂന്ന് ഹവില്‍ദാര്‍മാരില്‍ 11 പേര് പുരുഷന്മാരും, രണ്ട് പേര് സ്ത്രീകളുമാണ്. വാട്ടര്‍പോളോയില്‍ ആദ്യമായി പത്ത് പുരുഷന്മാര് സേനയുടെ ഭാഗമായി. ഫുട്ബാള്‍ വിഭാഗത്തില്‍ ഒരു പുരുഷനും, അത് ലറ്റിക്സില്‍ രണ്ട് വനിതകളുമാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.പരിശീലന കാലത്തെ മികച്ച പ്രകടനത്തിനുളള അവാര്‍ഡ് ഇ.എസ്.സുജിത്തിന് പൊലീസ് മേധാവി സമ്മാനിച്ചു. മികച്ച ഇന്‍ഡോര്‍ കേഡറ്റിനുളള ബഹുമതിയും സുജിത്തിനായിരുന്നു.മികച്ച ഔട്ട്ഡോര്‍ കേഡറ്റായി ടി.ബി.ബിജേഷും മികച്ച ഷൂട്ടറായി അശ്വിന് ഗോമസും തിരഞ്ഞെടുക്കപ്പെട്ടു.
Related Articles
Check Also
Close
-
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവ് ബ്രിജിത് ജോസഫ് നിര്യാതയായിJune 10, 2020 11:29 AM