India

ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ

“Manju”

ശ്രീനഗർ ; ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാം ജില്ലയിലാണ് സംഭവം. ഹസ്സൻപോര ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് പരിശോധന നടത്തിയത്.

തുടർന്ന് ഭീകരർ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യം പ്രത്യാക്രമണം നടത്തിയത്. ഏറ്റുമുട്ടലിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രദേശം പൂര്ണ്ണമായും സൈന്യം വളഞ്ഞിട്ടുണ്ട്.

Related Articles

Back to top button