KeralaLatest

‘മയൂഖ’ യ്ക്ക് ജീവന്‍ രക്ഷാപഥക്ക്

“Manju”

കോഴിക്കോട് : തോട്ടില്‍ മുങ്ങിത്താഴുകയായിരുന്ന മൂന്ന് വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ച പതിനൊന്ന് വയസ്സുകാരി മയൂഖ.വിക്ക് രാജ്യത്തിന്റെ ആദരം. 2020 ഓഗസ്റ്റ് 4 ചോവ്വാഴ്‌ച്ച വൈകുന്നേരം ചേച്ചിക്കൊപ്പം വീടിനടുത്തെ തോട്ടില്‍ കുളിക്കുകയായിരുന്നു പതിനൊന്നുകാരി മയൂഖ. നാട്ടുകാരായ ചില കുട്ടികളും ഈ സമയം തോട്ടില്‍ കുളിക്കുന്നുണ്ടായിരുന്നു. സഹോദരങ്ങള്‍ തോട്ടിലേക്ക് വരുന്നത് കണ്ട് അവരുടെ പിന്നാലെ എത്തിയ മൂന്ന് വയസ്സുകാരന്‍ മുഹമ്മദ് മയൂഖയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. കുളിച്ചു കൊണ്ടിരിക്കുന്നതിനിടെ കരയിലേക്ക് നോക്കിയപ്പോഴാണ് മുഹമ്മദിനെ അവന്‍ ഇരുന്ന സ്ഥലത്തു കാണുന്നില്ലെന്നത് മയൂഖ ശ്രദ്ധിച്ചത്. ഈ സമയം മുഹമ്മദിന്റെ സഹോദരങ്ങള്‍ തോട്ടിന്റെ താഴ് ഭാഗത്ത് കുളിച്ചു കൊണ്ടിരിക്കയായിരുന്നു. ചുറ്റും നോക്കിയപ്പോഴാണ് വെള്ളത്തില്‍ മുങ്ങിപൊന്തുന്ന മുഹമ്മദിനെ മയൂഖ കാണുന്നത്. മറ്റൊന്നും ആലോചിക്കാതെ ഉടന്‍ മുഹമ്മദിന്റെ അടുത്തേക്ക് നീന്തിയെത്തി മയൂഖ മുഹമ്മദിന്റെ വസ്ത്രത്തില്‍ പിടിച്ചു വലിച്ച്‌ ഒരു വിധം കരയ്‌ക്കെത്തിച്ചു. തുടര്‍ന്ന് കുട്ടിയുടെ കരച്ചില്‍ കേട്ടാണ് ഒപ്പമുള്ളവര്‍ സംഭവം അറിയുന്നത്. കുട്ടികള്‍ ഒച്ചവെച്ചപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടി പ്രാഥമിക ശുശ്രൂഷ നല്‍കിയാണ് മുഹമ്മദിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.

വേങ്ങോല്‍ മൂസ്സ – സക്കീന ദമ്പതികളുടെ ഇളയ മകന്‍ ആണ് മുഹമ്മദ്. മയൂഖയുടെ സമയോചിതമായ ഇടപെടലും , ധീരതയുമാണ് മൂന്ന് വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ചത്. മുങ്ങിത്താഴുന്ന കുഞ്ഞിനെ കണ്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ലെന്നും, രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും മയൂഖ പറയുന്നു.

വളയം പഞ്ചായത്തിലെ വേങ്ങോല്‍ മനോജന്‍ – പ്രേമ ദമ്പതികളുടെ മകളായ മയൂഖ നിലവില്‍ വളയം ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. ധീരതയ്‌ക്കുള്ള ജീവന്‍ രക്ഷാ പഥക് പുരസ്‍കാരം നല്‍കിയാണ് രാജ്യം മയൂഖയുടെ ധീരതയെ ആദരിച്ചത്.
രാജ്യം തങ്ങളുടെ മകള്‍ക്ക് നല്‍കിയ ആദരവില്‍ സന്തോഷം പ്രകടിപ്പിക്കുയാണ് മയൂഖയുടെ മാതാപിതാക്കള്‍. പുരസ്‌കാര വിവരം അറിഞ്ഞു നിരവധി പേരാണ് മയൂഖയ്‌ക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത് .

Related Articles

Back to top button