AlappuzhaKeralaLatest

 ഏഴു വർഷം മുൻപ് പള്ളിക്കത്തോട്ടിൽ നിന്നു കാണാതായ ദമ്പതികളെ ആലപ്പുഴയിൽ നിന്ന് കണ്ടെത്തി

“Manju”

പള്ളിക്കത്തോട് • ഏഴു വർഷം മുൻപ് പള്ളിക്കത്തോട്ടിൽ നിന്നു കാണാതായ ദമ്പതികളെ ആലപ്പുഴയിൽ പൊലീസ് കണ്ടെത്തി. കാഞ്ഞിരമറ്റം തോക്കാട് വടക്കേപ്പറമ്പിൽ ടോം തോമസ് (36), ഭാര്യ റീജ തോമസ് (32) എന്നിവരെയാണു ഹോം സ്റ്റേ നടത്തിപ്പ് സ്ഥാപനത്തിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലമാണ് ഇവർ നാടു വിട്ടതെന്നു പൊലീസ് പറഞ്ഞു.
ദമ്പതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പു സർക്കുലർ ഇറക്കിയിരുന്നു. ഇതിന്റെ ഭാഗമായി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. പള്ളിക്കത്തോട് സ്റ്റേഷൻ ഹൗസ് ഓഫിസർ ടി. ആർ. ജിജുവിന്റെ നേതൃത്വത്തിൽ സമൂഹ മാധ്യമങ്ങൾ വഴിയും ലുക്ക്ഔട്ട് നോട്ടിസ് പ്രചരിപ്പിച്ചു. ഇതു കണ്ട ഒരാൾ ആലപ്പുഴയിൽ ഇവർ ഉണ്ടെന്നു പൊലീസിനു വിവരം നൽകികാണാതായ സംഭവത്തിൽ കേസ് ഉള്ളതിനാൽ ഇരുവരെയും അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button