KeralaLatest

പി.ജെ ജോസഫും മോന്‍സ് ജോസഫും എം.എല്‍.എ സ്ഥാനം രാജിവെച്ചു

“Manju”

ശ്രീജ.എസ്‌

പി.ജെ ജോസഫും മോന്‍സ് ജോസഫും എം.എല്‍.എ സ്ഥാനം രാജിവെച്ചു. ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടു മുന്‍പാണ് രാജി സമര്‍പ്പിച്ചത്. അയോഗ്യത പ്രശ്‌നം ഒഴിവാക്കുന്നതിനാണ് നടപടി.

രാജിവയ്ക്കാന്‍ ഇരുവര്‍ക്കും നിയമോപദേശം ലഭിച്ചിരുന്നു. കേരളാ കോണ്‍ഗ്രസുകളുടെ ലയനത്തെ തുടര്‍ന്നാണ് തീരുമാനം. നേരത്തെ കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധികളായിട്ടാണ് ഇരുവരും വിജയിച്ചത്.
അതേസമയം, കേരളാ കോണ്‍ഗ്രസിന്റെ വളര്‍ച്ച ലക്ഷ്യമിട്ടാണ് പി. സി തോമസ് വിഭാഗവുമായി ലയിച്ചത് എന്നാണ് പി. ജെ ജോസഫ് പറഞ്ഞത്.

കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ഒരേ ചിഹ്നം തന്നെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒരു കേരളാ കോണ്‍ഗ്രസേ അവശേഷിക്കൂ. അത് ബ്രാക്കറ്റില്ലാത്ത കേരളാ കോണ്‍ഗ്രസ് ആയിരിക്കും. കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് അഴിമതിക്കാരല്ലാത്തവര്‍ക്കെല്ലാം ഇവിടേക്ക് വരാമെന്നും ജോസഫ് പറഞ്ഞു.

Related Articles

Back to top button