KeralaLatest

ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് ലൈസന്‍സ് ആവശ്യമില്ല

ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് ലൈന്‍സ് വേണ്ട

“Manju”

ന്യൂഡല്‍ഹി: ഇലക്‌ട്രിക് വാഹനങ്ങളുടെ പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് (പിസിഎസ്) ലൈസന്‍സ് വേണ്ട.
*സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലം ചാര്‍ജിങ് സ്റ്റേഷന്‍ ആരംഭിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കൈമാറാം. ഒരു കിലോവാട്ട് ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു രൂപ നിരക്കില്‍ സ്ഥലമുടമയ്ക്കു നല്‍കണം. കരാറിന്റെ കുറഞ്ഞ കാലാവധി 10 വര്‍ഷമായിരിക്കും.
* ചാര്‍ജിങ് സ്റ്റേഷനു പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കാനും നിലവിലുള്ളതു പുനഃക്രമീകരിച്ചു നല്‍കാനും മെട്രോ നഗരങ്ങളില്‍ 7 ദിവസം, മറ്റു നഗരങ്ങളില്‍ 15 ദിവസം, ഗ്രാമങ്ങളില്‍ 30 ദിവസം എന്നിങ്ങനെ സമയപരിധി നിഷ്‌കര്‍ഷിച്ചു.
* പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കും ബാറ്ററി ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കും നല്‍കുന്ന വൈദ്യുതിക്ക് 2025 മാര്‍ച്ച്‌ 31 വരെ അടിസ്ഥാന നിരക്കു മാത്രമേ ഈടാക്കാവൂ. ഇക്കാലയളവില്‍ നിരക്കില്‍ വര്‍ധനയും പാടില്ല.

Related Articles

Back to top button