IndiaLatest

ചാന്ദ്രയാന്‍ മൂന്ന്; വിക്ഷേപണ ട്രയല്‍സ് പൂര്‍ത്തിയാക്കി ഐ എസ് ആര്‍ ഒ

“Manju”

അഭിമാന ദൗത്യമായ ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണ ട്രയല്‍സ് ഐ എസ് ആര്‍ ഒ പൂര്‍ത്തിയാക്കി. 24 മണിക്കൂര്‍ നീണ്ട ട്രയല്‍ ഇന്നലെയാണ് ഐഎസ്‌ആര്‍ഒ നടത്തിയത്. 2019 സെപ്റ്റംബറില്‍ നടത്തിയ ചാന്ദ്രയാന്‍ രണ്ട് പരാജയമായിരുന്നു. അതിലെ കുറവുകള്‍ എല്ലാം നികത്തിയാണ് നാല് വര്‍ഷത്തിനിപ്പുറം ചാന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കുന്നത്. ഈ മാസം 14 ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ചാന്ദ്രയാന്‍ മൂന്നും വഹിച്ചു കൊണ്ടുള്ള എല്‍ വി എം ത്രീ കുതിച്ചുയരുക.

2019ലായിരുന്നു ചാന്ദ്രയാന്‍2 വിക്ഷേപണം നടന്നത്. എന്നാല്‍ ചാന്ദ്രയാന്‍ 2 ദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ വിക്രം ലാന്‍ഡര്‍ നിയന്ത്രണം നഷ്ടമായി തകര്‍ന്നിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു ഐഎസ്‌ആര്‍ഒയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി ഉണ്ടായത്. ഇതേ തുടര്‍ന്നാണ് മൂന്നാം ദൗത്യനുള്ള ഐഎസ്‌ആര്‍ഒയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചത്

Related Articles

Check Also
Close
Back to top button