ബഹ്റൈനില്‍ കൗമാരക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍
ബഹ്റൈനില്‍ 12 മുതല്‍ 17 വരെ പ്രായമുള്ള കൗമാരക്കാര്‍ക്ക് ബുധനാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാമെന്ന് കോവിഡ് പ്രതിരോധ സമിതി. സിനോഫാം വാക്സിന് രണ്ട് ഡോസ് സ്വീകരിച്ച കൗമാരക്കാര്‍ക്ക് സിനോഫാം അല്ലെങ്കില്‍ ഫൈസര്‍-ബയോഎന്‍ടെക് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കും.
രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറ് മാസം മുതലാണ് ബൂസ്റ്ററിന് അനുമതി. എന്നാല്‍, ഫൈസര്‍ ബയോടെക് വാക്സിന് സ്വീകരിച്ചവര്‍ക്ക് ആറുമാസം കഴിയുമ്ബോള്‍ ഫൈസര്‍ ബയോടെക് ബൂസ്റ്റര്‍ ഡോസ് മാത്രമേ നല്കാവു. ബൂസ്റ്റര്‍ ഷോട്ട് ലഭിച്ചില്ലെങ്കില്‍ ഈ പ്രായക്കാര്‍ക്കുള്ള ‘ബിഎവെയര്’ ആപ്ലിക്കേഷനില്‍ പച്ച ഷീല്‍ഡ് മഞ്ഞയായി മാറില്ലെന്നും പ്രതിരോധ സമിതി അറിയിച്ചു.