LatestMalappuram

വടകര ആയുർവേദ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്താൻ സർക്കാരിൽ സമ്മർദം ചെലുത്തും;കെ.കെ രമ എം.എൽ.എ

“Manju”

വടകര:പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പുതുപ്പണത്തു സ്ഥിതി ചെയ്യുന്ന സർക്കാർ ആയുർവേദ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്താൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് കെ. കെ രമ എം.എൽ.എ പറഞ്ഞു.
ആശുപത്രി സന്ദർശിച്ച് ജീവനക്കാരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത് .
66വർഷത്തെ പഴക്കമുള്ള ആശുപത്രിയിൽ 20കിടക്കകൾ മാത്രമേ ഇപ്പോഴുള്ളു. അടിയന്തിര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത് . 50രോഗികൾക്കെങ്കിലും കിടത്തി ചികിത്സ ലഭ്യമാക്കാൻകഴിയും വിധം നില മെച്ചപ്പെടുത്തേണ്ടതുണ്ട് .ചികിത്സക്കാവശ്യമായ ലാബ്, ഫിസിയോ തെറാപ്പി യൂണിറ്റ്,
എക്സ് റേ,യോഗാകേന്ദ്രം, ഇതിനാവശ്യമായ ടെക്‌നീഷ്യൻമാരുടെ നിയമനം എന്നിവ അടിയന്തിരമായി നടക്കേണ്ടതുണ്ട്. സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്തി ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും എം.എൽ.എ ഉറപ്പുനൽകി.
സ്ഥലപരിമിതി മൂലം
ഒ.പി ബ്ലോക് ,ഫാർമസി തുടങ്ങിയവയുടെ പ്രവർത്തനവും ബുദ്ധിമുട്ടിയാണ് മുന്നോട്ടു പോകുന്നത്.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി രോഗികൾക്ക് ആശുപത്രിയിലേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായും, രണ്ട് വർഷം മുൻപ് ഇടിഞ്ഞു വീണ മതിൽക്കെട്ട് പുനർനിർമിക്കുന്നതിനാവശ്യമായ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നും ആശുപത്രി ജീവനക്കാർ എം.ൽ.എയെ ധരിപ്പിച്ചു.സന്ദർശനത്തെ തുടർന്ന് ആശുപത്രി ജീവനക്കാർ നൽകിയ സ്വീകരണപരിപാടിയിൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സുരേഷ് അധ്യക്ഷനായി. ഡോ.സിസിലി എച്ച്.എം.സി അംഗങ്ങളായ നാണു മാസ്റ്റർ, പി.കെ.കൃഷ്ണൻ, കെ.ടി.മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി പി.കെ.മുകുന്ദൻ എന്നിവർ സംസാരിച്ചു. എ.പി.ഷാജിത്ത്,വത്സരാജ് സംബന്ധിച്ചു.

Related Articles

Back to top button