InternationalLatest

രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്; വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

“Manju”

ശ്രീജ.എസ്

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസിനെ 113 റണ്‍സിന് തോല്‍പ്പിച്ച്‌ പരമ്പരയില്‍ ഒപ്പമെത്തി. രണ്ടാം ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസിനെ 198 റണ്‍സിന് പുറത്താക്കിയാണ് ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്. 312 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ക്രിസ് വോക്‌സ്, ഡോം ബെസ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് തകര്‍ത്തത്.

ആദ്യ ഇന്നിംഗ്സില്‍ 469/9 എന്ന സ്കോറില്‍ ഡിക്ളയര്‍ ചെയ്തിരുന്ന ഇംഗ്ളണ്ടിനെതിരെ വെസ്റ്റിന്‍‍ഡീസ് ഒന്നാം ഇന്നിംഗ്സില്‍ 287 റണ്‍സിനാണ് ആള്‍ഔ ട്ടായത്. 182 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങി വേഗത്തില്‍ 129/3 എന്ന സ്കോറിലെത്തിച്ചശേഷം ഡിക്ളയര്‍ ചെയ്യുകയായിരുന്നു.

62 റണ്‍സെടുത്ത ഷമര്‍ ബ്രൂക്‌സും 55 റണ്‍സ് നേടിയ ജെമെയ്ന്‍ ബ്ലാക്ക് വുഡും മാത്രമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ‍വെസ്റ്റിന്‍ഡീസ് നിരയില്‍ പിടിച്ചു നിന്നുള്ളൂ. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറിയും(176) രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ച്വറിയും രണ്ടിന്നിംഗ്‌സിലുമായി മൂന്ന് വിക്കറ്റും നേടിയ ബെന്‍ സ്റ്റോക്‌സാണ് മാന്‍ ഓഫ് ദ മാച്ച്‌.

Related Articles

Back to top button