IndiaLatest

എണ്ണവിലക്ക് തടയിടാന്‍ തന്ത്രപ്രധാന നീക്കത്തിന് ഒരുങ്ങി ഇന്ത്യ

“Manju”

ഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ച്‌ ഉയരുന്നതില്‍ കനത്ത അതൃപ്തി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റുരാജ്യങ്ങളുമായി ചേര്‍ന്ന് തന്ത്രപ്രധാന നീക്കത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്തെ കരുതല്‍ ശേഖരം പുറത്തെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എണ്ണ വിതരണ രാജ്യങ്ങള്‍ കൃത്രിമമായി ഡിമാന്‍ഡ് സൃഷ്ടിക്കുന്നതില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിന് യുഎസ് നടപ്പാക്കുന്ന പദ്ധതിയില്‍ ഇന്ത്യയും ഭാഗമാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കരുതല്‍ ശേഖരം അടിയന്തരമായി തുറന്നു വിടണമെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ ആഹ്വാനത്തോട് കേന്ദ്ര പെട്രോളിയം, വിദേശകാര്യ മന്ത്രാലയങ്ങള്‍ അനുകൂല നിലപാടാണ് എടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഉന്നത തലത്തില്‍നിന്ന് ഇതുസംബന്ധിച്ച്‌ ഉടന്‍തന്നെ പ്രഖ്യാപനം ഉണ്ടാകാനും സാധ്യത ഉണ്ട്.

Related Articles

Back to top button