IndiaLatest

പാചക വാതക സിലിണ്ടറുകളിൽ ക്യുആർ കോഡ്

“Manju”

ദില്ലി: രാജ്യത്ത് ഇനി മുതൽ വിപണത്തിനെത്തുന്ന ഗാർഹിക പാചക വാതക സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ ഉണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. സിലിണ്ടറുകൾ മികച്ച രീതിയിൽ വിതരണ ചെയ്യാനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്യുആർ കോഡുകൾ സഹായകമാകുമെന്ന് കണക്കിലെടുത്താണ് പുതിയ നടപടി. മാത്രമല്ല എൽ‌പി‌ജി സിലിണ്ടറുകളുടെ മോഷണം തടയുക എന്ന ലക്ഷ്യവും ഇതിനു പിറകിലുണ്ട്. വീടുകളിലെത്തുന്ന സിലിണ്ടറുകളിൽ പലപ്പോഴും ഒന്ന് മുതൽ മൂന്ന് കിലോയുടെ വരെ കുറവ് ഉണ്ടാകാറുണ്ട് എന്ന് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു

പുതിയ സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ  വെൽഡ് ചെയ്ത് ചേർക്കും അതേസമയം, പഴയ സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ ഒട്ടിക്കുകയും ചെയ്യും. ആധാർ കാർഡിനോട് സാമ്യമുള്ളതാകും എൽപിജി സിലിണ്ടറുകളിൽ പതിക്കുന്ന ക്യൂആർ കോഡ്. ഉപഭോക്താക്കൾക്ക് ക്യൂആർ സ്കാൻ ചെയ്ത് പരിശോധിക്കുക വഴി അതിലെ വാതകത്തിന്റെ അളവ് മനസിലാക്കാൻ സാധിക്കും. അതായത് എൽപിജി സിൻഡർ വിപണനം ചെയ്യുന്ന സമയത്ത് മോഷണം നടന്നാൽ ഉപയോക്താക്കൾക്ക് അത് മനസിലാക്കാൻ സാധിക്കും. ഗാർഹിക പാചക വാതക വിപണനത്തിലെ അഴിമതി തടയാനും ക്യുആർ കോഡുകൾ വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു

എല്ലാവർക്കും താങ്ങാവുന്ന വിലയിൽ പാചക വാതക ലഭ്യത ഉറപ്പാക്കാൻ സുസ്ഥിരമായ രീതിയിൽ ഊർജം ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടത് അടിയന്തിര ആവശ്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.  2022ലെ ലോക എൽപിജി വാരാചരണത്തിന്റെ പ്രമേയത്തിന്റെ പ്രസക്തി ചൂണ്ടിക്കാട്ടി ഊർജം സുസ്ഥിരമായ രീതിയിൽ ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. 2022 നവംബർ 14 മുതൽ 18 വരെ ഗ്രേറ്റർ നോയിഡയിൽ ലോക എൽപിജി വാരാചരണം ആചരിക്കുന്നുണ്ട്

Related Articles

Back to top button