KeralaLatest

റേഷന്‍ കാര്‍ഡുടമകള്‍ക്ക് 50,000 രൂപവീതം നല്‍കുമെന്ന് പ്രഖ്യാപിച്ചതായുള്ള വാര്‍ത്ത നിഷേധിച്ച് കേന്ദ്രം

“Manju”

ശ്രീജ.എസ്

രാഷ്ട്രീയ ശിക്ഷിത് ബേരോജാര്‍ യോജന പ്രകാരം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആശ്വാസമായി 50,000 രൂപവീതം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം. ഇതിന് വിശദീകരണവുമായി പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ ട്വീറ്റ് ചെയ്തു. ഇത്തരമൊരു പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടല്ലെന്നാണ് അറിയിച്ചത്.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് മോദി സര്‍ക്കാര്‍ 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ആര്‍എസ് ബി വൈഡോട്ട്ഓര്‍ഗ് എന്ന പേരിലുള്ള വെബ്‌സൈറ്റ് റേഷന്‍ കാര്‍ഡുടമകള്‍ക്കും 50,000 രൂപനല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതായി അറിയിച്ചത്. .

ആദ്യം അപേക്ഷിക്കുന്ന 40,000പേര്‍ക്ക് ഓണ്‍ലൈനായി പണം ട്രാന്‍സ്ഫര്‍ ചെയ്തുനല്‍കുമെന്നാണ് വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നത്

Related Articles

Leave a Reply

Back to top button