KeralaLatest

ലാബ് ടെക്നീഷ്യന് കോവിഡ്. ക്ലിനിക്ക് അടച്ചു പൂട്ടി.

“Manju”

ഷൈലേഷ്കുമാർ കൻമനം

മലപ്പുറം: മഞ്ചേരി തൃക്കലങ്ങോട് – 32 വാർഡിലെ സ്വകാര്യ ക്ലിനിക്ക് ലാബ് ടെക്നീഷ്യനായ 26 കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശങ്ക നിലനിൽക്കുന്ന ഈ പ്രദേശത്ത് ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശപ്രകാരം ഈ ലാബ് താൽക്കാലികമായി അടച്ചു പൂട്ടി. ക്ലിനിക്കിലെ ഡോക്ടറടക്കം ആറ് ജീവനക്കാരോടും ജൂലൈ അഞ്ച് മുതൽ 16 വരെ ക്ലിനിക്കിലെത്തിയവരോടും നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിരീക്ഷണം നൽകിയിട്ടുണ്ട്. ആദ്യ ദിവസം 260 പേരെ കണ്ടെത്തുകയും, അവരോട് വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.

Related Articles

Back to top button