IndiaLatest

സ്ത്രീകള്‍ക്കെതിരെയുളള ആക്രമണങ്ങള്‍ക്ക് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

“Manju”

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് നടപ്പിലാക്കിയ മിഷന്‍ ശക്തി പദ്ധതിയിലൂടെ സ്ത്രീകളെ ഉന്നമനത്തിലേക്ക് നയിക്കാനും പെണ്‍മക്കള്‍ക്ക് സുരക്ഷയൊരുക്കാനും കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

മിഷന്‍ ശക്തിയിലൂടെ സ്ത്രീകളുടെ സാമ്പത്തികശേഷി മെച്ചപ്പെടുത്താനും അതു വഴി സര്‍ക്കാരിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ആക്കം കൂട്ടാനും സര്‍ക്കാരിന് സാധിച്ചു. പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

സ്ത്രീശിശു സുരക്ഷാ ഓര്‍ഗനൈസേഷന്‍ ഓഗസ്റ്റ് നാല് വരെ സ്ത്രീകള്‍ക്കെതിരായ 98.10 ശതമാനം കേസുകളും പരിഹരിച്ചു. സ്ത്രീകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പവര്‍ മൊബൈല്‍, വനിതാ ഹെല്‍പ്പ് ഡെസ്‌ക്, വനിതാ പോലീസ് ബീറ്റ്, വനിതാ റിപ്പോര്‍ട്ടിംഗ് കണ്‍സള്‍ട്ടേഷന്‍ സെന്റര്‍ എന്നിവ സ്ഥാപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇതിനോടകം സ്വീകരിച്ചുകഴിഞ്ഞുവെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

Related Articles

Back to top button