KeralaLatest

ഡോ. വന്ദനദാസിന്റെ മരണം: പ്രതിഷേധജ്വാലയുമായി സിദ്ധ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ

“Manju”
Dr. Death of Vandana Das: Siddha Medical College students protest with flame
ഡോ.വന്ദനദാസിന് ആദരാജ്ഞലികൾ നേർന്ന് പോത്തൻകോട് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ തെക്കാട്- കഴക്കൂട്ടം ബൈപ്പാസ് റോഡിലെ ശാന്തിഗിരി ജംഗ്ഷനിൽ അണിനിരന്നപ്പോൾ

പോത്തൻകോട് : ഡോ.വന്ദനദാസിന്റെ മരണത്തിൽ അനുശോചനം അറിയിച്ചും ആരോഗ്യപ്രവർത്തകർക്കെതിരെയുളള അക്രമങ്ങളിൽ അപലപിച്ചും പോത്തൻകോട് സ്വകാര്യമെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ. വൈകിട്ട് 7 മണിക്ക് മെഡിക്കൽ വിദ്യാർത്ഥികളും ഹൗസ് സർജൻമാരും ഡോക്ടർമാരുമടക്കം നൂറിലേറേ പേർ തെക്കാട്- കഴക്കൂട്ടം ബൈപ്പാസ് റോഡിലെ ശാന്തിഗിരി ജംഗ്ഷനിൽ മെഴുകുതിരികളുമായി അണിനിരന്നു. വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുശോചന പരിപാടിയിൽ യൂണിയൻ ചെയർമാൻ ആകാശ് കുമാർ. ജി, സുമയ്യ യൂസുഫ്, ഹൗസ് സർജൻ ഡോ.മരിയ മാർട്ടിൻ, ഡോ.വസന്ത്സിംഗ്, ഡോ.ഭാസ്കരൻ എന്നിവർ സംസാരിച്ചു.

Related Articles

Back to top button