KeralaLatestThiruvananthapuram

മേയ് ദിനാചരണം സംഘടിപ്പിച്ചു.

“Manju”

വർക്കല : സി.പി.ഐ ചെറുന്നിയൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേയ് ദിനാചരണം സംഘടിപ്പിച്ചു. ലോക്കൽ കമ്മിറ്റി ഓഫീസിൽ രാവിലെ എൽ.സി സെക്രട്ടറി എസ്. ബാലകൃഷ്ണൻ പതാക ഉയർത്തി. തുടർന്ന് മേയ്ദിന സന്ദേശം നൽകി. അയന്തി ശ്രീകുമാർ മേയ്ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജേന്ദ്രൻ ആചാരി, സുധർമ്മ, നൂറുദ്ദീൻ, കോമള കുമാരി സാംബശിവൻ, സന്തോഷ്‌, കൃഷ്ണമ്മ, റാബിയ. എം എന്നിവർ പങ്കെടുത്തു. പാലച്ചിറ, അയന്തി പന്തുവിള, മുടിയക്കോട് എന്നീ ബ്രാഞ്ച് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ബ്രാഞ്ച് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ മെയ്‌ ദിനാചരണം നടത്തി. കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ചെറുന്നിയൂർ യൂണിറ്റ്, തയ്യൽ തൊഴിലാളി യൂണിയൻ സ്കിൽഡ് വർക്കേഴ്സ് യൂണിയൻ ചെറുന്നിയൂർ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലും മേയ്‌ ദിനാചരണ പരിപാടികൾ നടന്നു.

മേയ്ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ ചെറുന്നിയൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മേയ്ദിനാചരണം. എൽ.സി സെക്രട്ടറി എസ്. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

Related Articles

Back to top button