India

2021-2022 അക്കാദമിക വർഷത്തേക്കുള്ള സൈനിക സ്കൂൾ പ്രവേശനം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

രാജ്യത്തെ സൈനിക് സ്കൂളിൽ, ആറു മുതൽ ഒൻപതു വരെ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൾ ഇന്ത്യ സൈനിക് സ്കൂൾ എൻട്രൻസ് പരീക്ഷ (AISSEE), 2021 ജനുവരി 10ന് നടക്കും. രാജ്യത്തെ 23 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായുള്ള 33 സൈനിക സ്കൂളുകളിലേക്കാണ്, നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രവേശന പരീക്ഷ നടത്തുന്നത്. 2020 ഒക്ടോബർ 20ന് ആരംഭിച്ച ഓൺലൈൻ അപേക്ഷ നടപടിക്രമങ്ങൾ 2020 നവംബർ 19 ന് അവസാനിക്കും. വിദ്യാർത്ഥികൾ, https://aissee.nta.nic.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ www.nta.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.2021-2022 വർഷം മുതൽ, ഒ.ബി.സി- എൻ.സി.എൽ വിഭാഗങ്ങൾക്ക് പ്രവേശനത്തിന് സംവരണം ആരംഭിച്ചിട്ടുണ്ട്. എല്ലാ സൈനിക് സ്കൂളുകളിലും ആറാം ക്ലാസിലേക്ക് പ്രവേശനത്തിനായി ഇപ്പോൾ പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്.

Related Articles

Back to top button