IndiaLatest

ഭര്‍ത്താവിന്റെ മദ്യപാനം; രണ്ടു കുട്ടികളെയും കൊന്ന് ഭാര്യ ആത്മഹത്യ ചെയ്തു

“Manju”

ഈറോഡ്: മദ്യപാനിയായ ഭര്‍ത്താവുമായി വഴക്കിട്ട ഭാര്യ രണ്ടു കുട്ടികളെയും കൊന്ന് ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലാണ് സംഭവം. ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയാണ് മകനെയും മകളെയും കൊന്നത്. അതിനു ശേഷം യുവതിയും ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടികള്‍ക്ക് നല്‍കിയ കീടനാശിനി കലര്‍ന്ന ഭക്ഷണം കഴിച്ചാണ് യുവതിയും ആത്മഹത്യ ചെയ്തത്.

മദ്യപാനിയായ ഭര്‍ത്താവുമായി വഴക്ക് കൂടിയതിനു പിന്നാലെയാണ് ഭാര്യ ഈ കൊടുംക്രൂരത ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ ഭര്‍ത്താവായ കെ പ്രഭു എന്നയാള്‍ കൂലിപ്പണിക്കാരനാണ്. ഇയാള്‍, തിങ്കളാഴ്ച മദ്യം വാങ്ങുന്നതിനായി ഭാര്യയോട് പണം ചോദിച്ചു. ഈ സമയത്ത് മുപ്പത്തിമൂന്നുകാരിയായ ഭാര്യ പി ശശികല മദ്യപിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നും മദ്യപാനം നിര്‍ത്തണമെന്നും ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍, പ്രഭു ഭാര്യയെ അവഗണിക്കുകയും പുറത്തു പോയി മദ്യം വാങ്ങിക്കൊണ്ടു വന്ന് മദ്യപിക്കുകയും ചെയ്തു.
അന്നു രാത്രിയില്‍ പണം നല്‍കാത്തതുമായി ബന്ധപ്പെട്ട് പ്രഭു ശശികലയുമായി വഴക്കിട്ടു. എന്നാല്‍, ഈ വഴക്കിനെ തുടര്‍ന്ന് മനസുമടുത്ത ശശികല കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് ഓഫീസര്‍ വ്യക്തമാക്കി.

പന്ത്രണ്ടു വയസുള്ള മകന്‍ നിതിനും പത്തു വയസുള്ള മകള്‍ സുദര്‍ശനയ്ക്കും ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കുകയായിരുന്നു. ശശികലയും കീടനാശിനി കലര്‍ന്ന ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ചയുടന്‍ ഇവര്‍ ഉറക്കത്തിലായി.

അര്‍ദ്ധരാത്രിയോടെ ഇവര്‍ മൂന്നുപേരും ആരോഗ്യപ്രശ്നങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി. തുടര്‍ന്ന് അയല്‍വാസികള്‍ മൂവരെയും ഈറോഡ് സിറ്റിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ചൊവ്വാഴ്ച രാവിലെയോടെ മൂന്നുപേരും മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മാലയംപാളയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

Related Articles

Back to top button