InternationalLatest

ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യം ഫിന്‍ലന്‍ഡ്‌

“Manju”

ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി ഫിന്‍ലന്‍ഡ്‌. തൊട്ടു പുറകെ ഐസ്‌ലന്‍ഡും ഡെന്മാര്‍ക്കുമുണ്ട്. കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ നേരിട്ട രാജ്യങ്ങളിലൊന്നായ യു കെ അഞ്ചാം സ്ഥാനത്തുനിന്നും പതിനെട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയുള്ള സുസ്ഥിര വികസന പരിഹാര നെറ്റ് വര്‍ക്കും കൊളംബിയ സര്‍വകലാശാലയിലെ സുസ്ഥിര വികസന കേന്ദ്രവും ചേര്‍ന്നാണ് ഈ പഠനങ്ങള്‍ നടത്തിയത്.

കോവിഡ് -19 ബാധിച്ച്‌ ഫിന്‍‌ലാന്‍ഡിലുണ്ടായ മരണനിരക്ക് യൂറോപ്യന്‍ യൂണിയനിലെ തന്നെ ഏറ്റവും കുറഞ്ഞതായിരുന്നു. സ്വാതന്ത്ര്യം, ആരോഗ്യകരമായ ജീവിതരീതി, സാമൂഹിക ഐക്യദാര്‍ഢ്യം എന്നിവയില്‍ മുന്‍പന്തിയിലാണ് ഈ രാജ്യം. പട്ടികയില്‍ ഏറ്റവും അവസാനമെത്തിയത് സിംബാബ്‌വെയാണ്. അവസാനത്തെ അഞ്ച് സ്ഥാനങ്ങളിലാണ് ഇന്ത്യയും ഇടം നേടിയിരിക്കുന്നത്.

Related Articles

Back to top button