India

സിനിമാ തിയറ്ററുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ തുറക്കാനൊരുങ്ങി ബംഗാള്‍ സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ട തിയറ്ററുകള്‍ തുറക്കാനൊരുങ്ങി ബംഗാള്‍ സര്‍ക്കാര്‍. ആറ് മാസത്തെ അടച്ചിടലിന് ശേഷമാണ് തിയറ്ററുകള്‍ തുറക്കുന്നത്. തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച ആദ്യ സംസ്ഥാനമാണ് ബംഗാള്‍. അടുത്ത മാസം ദുര്‍ഗ പൂജ ആഘോഷത്തിന് മുന്നോടിയായി തിയേറ്ററുകള്‍ തുറക്കും. നാടകം, സംഗീത പരിപാടി, ഡാന്‍സ് പരിപാടി, മാജിക് ഷോ തുടങ്ങിയവയും ആരംഭിക്കും. 50 പേര്‍ അടങ്ങുന്നതാവും ഓരോ കൂട്ടായ്മകളും. ഒക്ടോബര്‍ ഒന്ന് മുതല്‍ തന്നെ എല്ലാ ഇളവുകളും നിലവില്‍ വരും. മമത ബാനര്‍ജി തന്നെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Related Articles

Back to top button