KeralaLatest

മൃതദേഹത്തില്‍ നിന്ന് ആഭരണ മോഷണം

“Manju”

ആലുവ: കോവിഡ് ചികിത്സയിലിരിക്കെ മരണമടഞ്ഞ വൃദ്ധയുടെ ആഭരണം മോഷ്ടിച്ച സംഭവം വിവാദമാകുന്നു. ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെ സ്വര്‍ണ്ണം തിരിച്ചു നല്‍കി അധികൃതര്‍ തലയൂരി. വരാപ്പുഴ ചിറയ്ക്കകം പാക്കത്തു പറമ്പില്‍ ശശിയുടെ ഭാര്യ രത്നം (66) വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്. സ്ഥലത്തെത്തിയ ബന്ധുക്കള്‍ക്ക് രത്നത്തിന്റേതെന്നു പറഞ്ഞു ഒരു സ്വര്‍ണ്ണ വള മാത്രമാണ് നല്‍കിയത്.

രത്നത്തിന് ബന്ധുക്കള്‍ ഇല്ലാത്തതിനാല്‍ മറ്റു ബന്ധുക്കളാണ് എത്തിയത്. തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് ആശുപത്രിയിലേക്ക് പോകുമ്പോള്‍ രത്നം അഞ്ചു വള , കമ്മല്‍, മോതിരം, എന്നിവ അണിഞ്ഞിരുന്നതായി അറിഞ്ഞത്. തുടര്‍ന്ന് ഇന്നലെ രാവിലെ ഹിന്ദു ഐക്യവേദിയുടെയും സേവാഭാരതിയുടെയും പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി കാര്യങ്ങള്‍ ധരിപ്പിച്ചിട്ടും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിനും , വരാപ്പുഴ, ആലുവ പോലീസ് സ്റ്റേഷനുകളിലും പരാതി നല്‍കി.

വിഷയത്തില്‍ ജനപ്രതിനിധികളും ഇടപെട്ടതോടെ വെട്ടിലായ ആശുപത്രി അധികൃതര്‍ 2 മണിക്കൂറിനകം ബാക്കി സ്വര്‍ണ്ണം സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് ശിവപ്രസാദിനെ വിളിച്ചു വരുത്തി കൈമാറി. ജീവനക്കാര്‍ സ്വര്‍ണ്ണം ഊരിയെടുത്തപ്പോള്‍ സംഭവിച്ച ആശയ കുഴപ്പമാണെന്നാണ് പിന്നീട് ഇവര്‍ പറഞ്ഞത്. രത്നത്തിന്റെ ഭര്‍ത്താവ് ശശി ഹിന്ദു ഐക്യവേദി വരാപ്പുഴ പഞ്ചായത്ത് കമ്മറ്റി അംഗമാണ്.

Related Articles

Back to top button