IndiaInternationalLatest

മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇന്നു മുതല്‍ ഇരട്ടി പിഴ

“Manju”

വാഷിങ്ടണ്‍: മാസ്‌ക് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കുള്ള പിഴ ഇരട്ടിയാക്കി യുഎസ്. ഇന്നു മുതല്‍ പുതിയ ചട്ടം പ്രാബല്യത്തില്‍ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.
ചട്ടങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ പിഴ ഒടുക്കാന്‍ തയാറായിക്കോളൂ എന്ന മുന്നറിയിപ്പോടെയാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് തീരുമാനം. നിലവില്‍ മാസ്‌ക് ചട്ടം ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ 250 ഡോളറാണ് പിഴ. ഇത് അഞ്ഞൂറു മുതല്‍ ആയിരം ഡോളര്‍ വരെയാക്കും. പിഴവ് ആവര്‍ത്തിച്ചാല്‍ പിഴ ആയിരം ഡോളര്‍ മുതല്‍ മൂവായിരം ഡോളര്‍ വരെയാവുമെന്ന് ബൈഡന്‍ പറഞ്ഞു. ബൈഡന്‍ ഭരണമേറ്റ ശേഷമാണ് നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന ചട്ടം അമേരിക്കയില്‍ പ്രാബല്യത്തിലാക്കിയത്.

Related Articles

Back to top button