KeralaLatestMalappuram

മണൽമാഫിയ സംഘത്തിലെ 2 യുവാക്കൾ നിലമ്പൂർ പൊലീസിന്റെ പിടിയിൽ

“Manju”

പി.വി.എസ്

മലപ്പുറം:നിലമ്പൂരിൽ മണൽമാഫിയ സംഘത്തിലെ രണ്ടു യുവാക്കൾ അറസ്റ്റിൽ. പെരുവമ്പാടം പുതിയത്ത് അരുൺ(22), അകമ്പാടം ചുരക്കാട്ടിൽ രാഹുൽ (27) എന്നിവരാണ് നിലമ്പൂർ പോലീസിന്റെ പിടിയിലായത്. അകമ്പാടം പെരുവമ്പാടം കടവിൽനിന്ന് നമ്പറില്ലാത്ത ജീപ്പിൽ മണൽ കടത്തുന്നത് തടയാനെത്തിയ പോലീസിനെ കണ്ട് കഴിഞ്ഞ എട്ടാംതീയതി മണൽകടത്ത് സംഘം ഓടി രക്ഷപ്പെട്ടിരുന്നു. ജീപ്പിന് നമ്പരില്ലാത്തതിനാൽ പ്രതികളെ തിരിച്ചറിഞ്ഞിരുന്നില്ല. ജീപ്പ് കസ്റ്റഡിയിലെടുത്ത നിലമ്പൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതും ജീപ്പ് അരുണിന്റേതാണെന്ന് കണ്ടെത്തിയതും.

Related Articles

Back to top button