KeralaLatestMalappuram

കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം

“Manju”

പി.വി.എസ്

മലപ്പുറം: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള കര്‍ഷക തൊഴിലാളികളുടെ കുട്ടികള്‍ക്ക് 2020 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ/ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ പഠിച്ചവരും 2020 വര്‍ഷത്തെ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 80 ഉം അതില്‍ കൂടുതല്‍ പോയിന്റ് നേടിയവരും ഹയര്‍സെക്കന്‍ഡറി വി.എച്ച്.എസ്.സി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരും ഡിഗ്രി, പി.ജി, ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്‌നിക്ക്, ജനറല്‍ നഴ്‌സിങ്, പ്രൊഫഷനല്‍ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷനല്‍ പി.ജി, മെഡിക്കല്‍ പി.ജി തുടങ്ങിയ അവസാന വര്‍ഷ പരീക്ഷകളില്‍ 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരുമായ വിദ്യാര്‍ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവര്‍ നിശ്ചിത ഫോമിലുള്ള അപേക്ഷ ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഒക്‌ടോബര്‍ 31നകം നല്‍കണം. ഒക്‌ടോബര്‍ 31ന് ശേഷം അപേക്ഷിക്കുന്ന അംഗങ്ങള്‍ അപേക്ഷ തീയതിയില്‍ അംശദായ കുടിശ്ശികയുണ്ടെങ്കില്‍ അവ അടച്ചതിന് ശേഷം മാപ്പപേക്ഷ സഹിതം നവംബര്‍ 17നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസിലേക്ക് നേരിട്ട് അയക്കണം. ഫോണ്‍: 0483 2732001.

Related Articles

Back to top button