IndiaLatest

വാട്‌സ്‌ആപ്പ് പ്രവര്‍ത്തനരഹിതമാണോ? പുതിയ നീക്കവുമായി ട്രായ്

“Manju”

ന്യൂഡല്‍ഹി: 45 ദിവസം പ്രവര്‍ത്തനരഹിതമായി വെയ്‌ക്കുന്ന വാട്‌സ്‌ആപ്പ് അക്കൗണ്ടിലെ വിവരങ്ങള്‍ നീക്കം ചെയ്യുമെന്ന് സുപ്രീം കോടതി. കേന്ദ്ര ടെലികോം നിയന്ത്രണ അതോറിറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പഴയ മൊബൈല്‍ഫോണ്‍ നമ്ബറുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് 2021-ല്‍ ട്രായ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനോടനുബന്ധിച്ച്‌ ലോക്കല്‍ ഡിവൈസ് മെമ്മറിയിലോ ക്ലൗഡിലോ ഗൂഗിള്‍ ഡ്രൈവിലോ സേവ് ചെയ്തു വച്ചിരിക്കുന്ന ഡാറ്റകളും നീക്കം ചെയ്യുന്നതായിരിക്കും. ഇത്തരത്തില്‍ വിവരങ്ങള്‍ നീക്കം ചെയ്യുന്നത് വഴി മൊബൈല്‍ഫോണ്‍ നമ്ബറുകളുപയോഗിച്ചുള്ള വാട്‌സ്‌ആപ്പ് ഡാറ്റകള്‍ ദുരുപയോഗം ചെയ്യുന്നത് പരിമിതപ്പെടുത്താൻ സാധിക്കുമെന്ന് കോടതി വ്യക്തമാക്കി.

 

Related Articles

Back to top button