KeralaLatest

നക്ഷത്രങ്ങള്‍ മാനവീകതയുടെ സന്ദേശ വാഹകര്‍ : സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”

നക്ഷത്രങ്ങള്‍ മനുഷ്യന് നല്‍കുന്നത് മാനവീകതയുടെ ഒരു വലിയസന്ദേശമാണെന്നും, അത് ഏകത്വത്തിന്റേതാണെന്നും, ജീവിതത്തില്‍ പരസ്പരം വെളിച്ചം പകരുക എന്നതാണ് ആ സന്ദേശമെന്നും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ആ സന്ദേശത്തിന് കാലദേശ ഭേദമോ ജാതിയോ മത വര്‍ണ്ണ വര്‍ഗ്ഗമോ ഇല്ല, നക്ഷത്രങ്ങൾ പൊഴിക്കുന്ന വെളിച്ചം ഭൂമിയുടെ എല്ലായിടത്തും ലഭിക്കുന്നു. പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തിന്റെ 12-ാം വാര്‍ഡില്‍ സംഘടിപ്പിച്ച നക്ഷത്ര 2023 ക്രിസ്മസ് പുതുവര്‍ഷ ആഘോഷ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. നാരങ്ങാനം സെന്റ്ജോര്‍ജ് യു.പി. സ്കൂള്‍ അങ്കണത്തിലാണ് സൗഹൃദ സമാഗമ റാലിയുടെ സമാപനം കുറിച്ചുകൊണ്ടുള്ള സമ്മേളനം നടന്നത്. റവ. പി.എസ്. തോമസ് അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ നാരങ്ങാനം മുസ്ലീം ജമാഅത്ത് ചീഫ് ഇമാം അബ്ദുള്‍ റസാഖ് മന്നാനി, ബ്രഹ്മണ്യത്ത് മഠത്തില്‍ തന്ത്രിമുഖ്യന്‍ ബ്രഹ്മശ്രീ ലാല്‍പ്രസാദ് ഭട്ടത്തിരി എന്നിവര്‍ ആശംസയര്‍പ്പിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഖില്‍ നന്ദനന്‍ സ്വാഗതവും ക്ഷീര സംഘം സെക്രട്ടറി ബിജി വിനോദ് നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button