InternationalLatest

നവീകരണത്തിന് ശേഷം ‘സല്‍വ’ തുറന്നു

“Manju”

ജിദ്ദ: സൗദി അറേബ്യയുടെയും ഖത്തറിന്റെയും അതിര്‍ത്തിയായ സല്‍വയില്‍ നവീകരണം പൂര്‍ത്തിയാക്കിയ കവാടം ഉദ്​ഘാടനം ചെയ്​തു.ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ സൗദിയില്‍ നിന്ന് പോകുന്നവരുടെ യാത്ര സുഗമമാക്കുന്നതിന് കൂടിയാണ് വിപുലീകരിച്ചും ശേഷി വര്‍ധിപ്പിച്ചും ഗതാഗതത്തിനായി തുറന്നത്. ഇരു രാജ്യങ്ങളെയും കരമാര്‍ഗം ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് സല്‍വ കവാടം. കൂടുതല്‍ വാഹനങ്ങളെ പരിശോധന പൂര്‍ത്തിയാക്കി കടത്തിവിടാന്‍ ശേഷിയോടെയാണ് അതിര്‍ത്തി പ്രവര്‍ത്തനക്ഷമമായത്. പ്രതിദിനം 24,800 വാഹനങ്ങളെ കടത്തിവിടാന്‍ ശേഷിയുണ്ട്.12,096 വാഹനങ്ങള്‍ക്ക് ഖത്തറിലേക്ക് കടക്കാന്‍ കഴിയുമ്ബോള്‍, 12,726 വാഹനങ്ങള്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാനും കഴിയും. കൂടുതല്‍ പരിശോധന പോയന്‍റുകളുമായി ആറു മടങ്ങ് ശേഷി വര്‍ധിപ്പിച്ചാണ് നവീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. നേരേത്ത പ്രതിദിനം 3000 വാഹനങ്ങള്‍ക്ക് കടന്നു പോകാനായിരുന്നു ശേഷിയുണ്ടായിരുന്നത്

Related Articles

Back to top button