IndiaLatest

മധ്യപ്രദേശില്‍ കോവിഡ്​ ഗവേഷണത്തിനായി റിസര്‍ച്ച്‌​ ഇന്‍സ്റ്റിറ്റ്യൂട്ട്​

“Manju”

ന്യൂഡല്‍ഹി: കൊറോണ വൈറസ് അടക്കമുള്ള പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള ഗവേഷണത്തിനായി മധ്യപ്രദേശ് സര്‍ക്കാര്‍ റിസര്‍ച്ച്‌​ ഇന്‍സ്റ്റിറ്റ്യൂട്ട്​ ആരംഭിക്കുന്നു. ഇത്​ സംബന്ധിച്ച്‌​ തീരുമാനമെടുത്തതായി ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് വ്യക്തമാക്കി. ബ്ലാക്ക്​ ഫംഗസ് അണുബാധയാണ്​ ആദ്യഘട്ടത്തില്‍ ഗവേഷകര്‍ പരിശോധിക്കുക.ആരോഗ്യ വകുപ്പ്​ മുന്നോട്ട്​ വെച്ച ഈ പദ്ധതി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അംഗീകരിച്ചു.

ഭോപ്പാലിലായിരിക്കും​ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനമെന്ന് മന്ത്രി അറിയിച്ചു. ഇതിന് പുറമെ വിവിധ ഡിഗ്രി, ഡിപ്ലോമ കോഴ്സുകളും ഈ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുമെന്നും വിവിധ മേഖലകളിലെ വിദഗ്​ധരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ സ്ത്രീകള്‍ക്കിടയിലെ അര്‍ബുദം കണ്ടെത്താനായി മധ്യപ്രദേശില്‍ പിങ്ക് പ്രചരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. കുടുംബ-സാമൂഹിക പ്രശനങ്ങള്‍ മൂലം സ്ത്രീകള്‍ കാന്‍സര്‍ പോലുള്ള രോഗങ്ങളെക്കുറിച്ച്‌ തുറന്നുപറയുന്നില്ല. സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തില്‍ ഉറപ്പ് വരുത്താനായി നഗരപ്രദേശങ്ങളിലും ചെറിയ പട്ടണങ്ങളിലും പഞ്ചായത്ത് തലങ്ങളിലും ഒരു പിങ്ക് കാമ്പെയിന്‍ തീരുമാനിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button