KeralaLatest

വീട്ടുവളപ്പില്‍ ചോളം വിളയിച്ചു ആറാംക്ലാസ് വിദ്യാര്‍ത്ഥി ഇവാന്‍

“Manju”

തിരുവല്ല: ഓണ്‍ലൈന്‍ ക്ലാസിനിടെ വീട്ടുവളപ്പില്‍ ചോളം വിളയിച്ചു ആറാംക്ലാസ് വിദ്യാര്‍ത്ഥി ഇവാന്‍. അപ്പര്‍കുട്ടനാട്ടില്‍ അപൂര്‍വമായ ചോളകൃഷിയെ പരിപോഷിപ്പിച്ച്‌ ശ്രദ്ധേയനാകുന്നത് നിരണം മാര്‍ത്തോമ്മന്‍ വിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥി ഇവാന്‍ ടോം ജിജുവാണ്. ചെറുപ്പം മുതല്‍ കൃഷിയോട് താല്‍പ്പര്യമുള്ള ഇവാന്‍, ചോളകൃഷിക്കൊപ്പം പച്ചക്കറി കൃഷിയും ചെയ്യുന്നു. വീടും മുറ്റവും കഴിഞ്ഞ് ബാക്കിയുള്ള 5 സെന്റിലാകെ നൂറ് മൂടോളം ചോളം കൃഷി ചെയ്തിട്ടുണ്ട്. രാവിലെയും വൈകിട്ടും മുടങ്ങാതെ വെള്ളം ഒഴിക്കുകയും ചെയ്യും . ചാണകമാണ് വളം.

കീടശല്യം ഇല്ലാത്തതിനാല്‍ മുരടിപ്പില്ലാതെ ചോളം ഇവാനേക്കാള്‍ പൊക്കത്തില്‍ വളര്‍ന്നു. ഇവാന്റെ കൃഷിവൈഭവം കാണാന്‍ പലരും വീട്ടിലെത്താറുണ്ട്. നിരണം സ്വദേശി ജിജു വൈക്കത്തുശേരിയുടെയും ജെ. ബിന്ദുവിന്റേയും ഇളയ മകനാണ്.

Related Articles

Back to top button