IndiaLatest

കാലത്തിനൊത്ത് ജനങ്ങളിലേക്കിറങ്ങി തപാൽ വകുപ്പ്

“Manju”

അനൂപ് എം സി

തലശ്ശേരി: ഒരു കാലത്ത് കത്തിട പാടുകളും ടെലഗ്രാമും പാഴ്സലുകളും മണി ഓർഡറുകളും സേവിംഗ് സ് ഇടപാടുകളുമായി നിത്യജീവിതത്തിൻ്റെ ഭാഗമായിരുന്ന ഇന്ത്യൻ തപാൽ വകുപ്പ് കാലോചിതമായി മാറുകയാണ്.
ഇൻലൻ്റുകളും കവറുകളും സാധാരണ കത്തിട പാടുകളും ഇ മെയിലുകൾക്കും എസ് എം എസ് ചാറ്റുകൾക്കും വഴി മാറിയതോടെ പ്രതാപം നഷ്ടമായ തപാൽ വകുപ്പ് പ്രവർത്തന രൂപഭാവങ്ങളിൽ കാതലായ മാറ്റം വരുത്തി ആധുനീകരണത്തിൻ്റെ പാതയിലാണ്. സ്പീഡ് പോസ്റ്ററും കത്തിടപാടുകളും രജിസ്റ്റേസ് പാർസർ സംവിധാനവും തുടരുന്നതിനോപ്പം പണമിടപാടുകളിലും സജീവമാവുകയാണ് തപാൽ വകപ്പ്. ലോക് ഡൗൺ കാലത്ത് ദേശസാൽകൃത ബേങ്കുകൾ വഴി സാമൂഹിക സുരക്ഷാ പെൻഷനുകൾ വാങ്ങിയിരുന്ന ഉപഭോക്താക്കൾ ആശ്രയിച്ചത് തപാൽ വകുപ്പിനെയായിരുന്നു. ബേങ്കിംഗ് മേഖലയിലെ നൂതന സാങ്കേതിക വിദ്യകളിലേക്ക് കടക്കുകയാണ് വകുപ്പ്.

ബേങ്ക് അക്കൗണ്ടിലെ പണം പോസ്റ്റ്മാൻമാർ വീടുകളിൽ ചെന്ന് പിൻ വലിച്ചു നൽകി. ആധാർ ലിങ്ക് ചെയ്ത ഏത് അക്കൗണ്ടിലേയും പണം പോസ്റ്റ്മാൻമാർ വീട്ടിലെത്തി പിൻവലിച്ചുകൊടുക്കുന്നതിനൊപ്പം ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ് സ് ബേങ്കിൻ്റെ ആധാർ ഇനാ ബിൽഡ് പേയ്മെൻറ് സിസ്റ്റം വഴിയാണ് ഇതു ചെയ്യുന്നത്.തപാൽ സേവിംഗ് സ് ബേങ്ക് അക്കൗണ്ടുകൾക്കൊപ്പം ഇന്ത്യ പോസ്റ്റ് പേയ് മെൻ്റ് സ് ബേങ്ക് അക്കൗണ്ടുകളും സംയോജിപ്പിച്ചു കൊണ്ട് നെഫ്റ്റ്, ഐ എം പി എസ് കോർ ബേങ്കിംഗ് തുടങ്ങിയ സംവിധാനങ്ങളോട് കൂടിയ സേവനങ്ങൾ ഇനി തപാൽ വകുപ്പ് വഴി ലഭ്യമാകും തപാൽ സേവിങ്സ് ബേങ്ക് ഇടപാടുകാർക്ക് സൗജന്യമായി നൽകുന്ന ചിപ്പ് പിടപ്പിച്ച എ ടി എം കാർഡ് ഇന്ത്യയിലെ എല്ലാ ബേങ്കുകളുടെയും എ ടി എം മെഷീനുകളിൽ ഉപയോഗിക്കാം.

ഇന്ത്യൻ പോസ്റ്റ് പേയ്മെൻ്റ് സ് ബേങ്ക് നൽകുന്ന ക്യൂ ആർ കാർഡ് വഴി ക്യാഷ് ലെസ് ഇടപാടുകൾ നടത്താം. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വിവിധ സബ്സിഡികൾക്കും സ്കോളർഷിപ്പുകൾക്കും ഇന്ത്യ പോസ്റ്റ്‌ പേയ്മെൻ്റ് സ് ബാങ്ക് ഉപയോഗിക്കാം. വീടുകളിലെത്തി പണം പിൻവലിക്കുന്നത് പോലെ തന്നെ പോസ്റ്റ്മാന്മാർക്ക് വീട്ടിലെത്തി ആധാർ കാർഡും മൊബൈൽ ഫോണും ഉപയോഗിച്ച് അക്കൗണ്ട് തുറക്കാൻ കഴിയുന്നു എന്നതും ഇതിൻ്റെ സവിശേഷതയാണ്.

കൊ വി ഡിനിടെ ജനങ്ങൾക്കാവശ്യമായ വിവിധ സേവനങ്ങൾ തപാൽ വകുപ്പ് തുടരുകയാണ്. റെയിൽ, വ്യോമ ഗതാഗങ്ങൾ നിലച്ച ലോക് ഡൗൺ സാഹചര്യത്തിലടക്കം പ്രത്യേക വാഹന സൗകര്യങ്ങളും ജീവനക്കാരേയും ഉപയോഗിച്ച് ആവശ്യ മരുന്നുകൾ ഉൾപ്പെടെ യഥാസമയം എത്തിച്ചു കൊടുക്കാൻ തപാൽ വകുപ്പിന് സാധിച്ചിട്ടുണ്ട്.
വീണ്ടുമൊരു തപാൽ ദിനം വരുമ്പോൾ കത്തിടപാടുകൾക്ക് പുറമെ ബേങ്കിംഗ് ഇൻഷൂറൻസ് രംഗത്ത് പുതിയ നേട്ടങ്ങൾ കൈവരിച്ചും ആധാർ സേവന കേന്ദ്രമായും റെയിൽവേ ടിക്കറ്റ്, റീചാർജുകൾ തുടങ്ങി വിവിധ സേവനങ്ങൾ ഒരേ കുടക്കീഴിൽ നൽകുന്ന കോമൺ സർവീസ് സെൻ്ററുകളായുമൊക്കെ പ്രവർത്തിച്ചു കൊണ്ട് കാലത്തിനൊത്ത മാറ്റങ്ങളുമായി ജനങ്ങളുടെ മികച്ച സേവന ദാതാവായി മാറുകയാണ് തപാൽ വകുപ്പ്.

Related Articles

Check Also
Close
Back to top button