Uncategorized

മരുഭൂമിയില്‍ ഒരു ഗോതമ്പുപാടം

മരുഭൂമിയില്‍ 400 ഹെക്ടര്‍ ഗോതമ്പുപാടമാണ് യു.എ.യില്‍ ഉള്ളത്

“Manju”

 

മലീഹ(ഷാര്‍ജ) യു.എ.ഇ.: മരഭൂമിയെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുക കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയെയാണ്. ധാരണ പലര്‍ക്കും ഒരുപോലെയാണ്. കഥകളിലും സിനിമകളിലും മരുഭൂമിയുടെ അപാരത നമ്മള്‍ കണ്ടിട്ടുമുണ്ട്. അത് വീശാലമായതും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ചുട്ടുപഴുത്ത മണല്‍പ്പരപ്പ്, അപൂര്‍വ്വമായി മാത്രം കാണുന്ന പച്ചപ്പ്, ഈന്തപ്പന തോട്ടങ്ങള്‍, ഒട്ടകങ്ങള്‍ അങ്ങനെ മരുഭൂമിയെ കുറിച്ചോര്‍ക്കുമ്ബോള്‍ തന്നെ മനസിലേക്ക് ഓടിവരുന്ന കാഴ്ചകള്‍ സ്ഥിരമായി ഇവയൊക്കെയാണ്.

പക്ഷേ മരുഭൂമിയില്‍ പാടം കണ്ടിട്ടുണ്ടോ? പച്ചപ്പ് പുതച്ച്‌ ഏക്കറുകണക്കിന് വിരിഞ്ഞുവിളവെടുക്കാറായി നില്‍ക്കുന്ന ഗോതമ്ബുപാടങ്ങള്‍? ഷാര്‍ജയിലാണ് നാനൂറ് ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഈ ഗോതമ്ബ് പാടമുള്ളത്. മലീഹയിലെ ഈ മനോഹരമായ ഗോതമ്ബ് പാടം ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവുമുള്ള ഒരു ഭരണകൂടത്തിന്റെ നേട്ടം കൂടിയാണ്.

നൂറുകണക്കിനാളുകളാണ് ദിവസേന ഷാര്‍ദ മലീഹയിലെ ഈ ഗോതമ്പുപാടം കാണാനെത്തുന്നത്. കൃത്യമായി മഴ ലഭിക്കാറില്ല. വളക്കൂറുള്ള മണ്ണില്ല. ചുറ്റും ചുട്ടുപഴുത്ത മരുഭൂമി മാത്രം. പക്ഷേ എന്നിട്ടും മനസ്സ് കുളിര്‍പ്പിക്കുന്ന പച്ചപ്പ് മരുഭൂമിയില്‍ കാണാം. സാഹചര്യങ്ങള്‍ പ്രതികൂലമാണെങ്കിലും മണ്ണിനെയും കൃഷിയേയും നെഞ്ചോട് ചേര്‍ക്കുകയാണ് യുഎഇ. ചുട്ടുപഴുത്ത മരുഭൂമിയെ അക്ഷരാര്‍ത്ഥത്തില്‍ സ്വര്‍ഗ്ഗമാക്കി മാറ്റിയിരിക്കുകയാണെന്ന് പറയാം.

കഴിഞ്ഞ നവംബറിലാണ് യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ കിസൈനസ് ഡോക്ടര്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ കാസിമിയുടെ നേതൃത്വത്തില്‍ നാനൂറ് ഹെക്ടറില്‍ വിത്തിറക്കിയത്. ഇപ്പോള്‍ വിളവെടുപ്പിന് ഗോതമ്ബ് പാടം തയ്യാറായിക്കഴിഞ്ഞു.

അത്യാധുനിക സാങ്കേതിക വിദ്യകള്‍ ആദ്യം അവതരിപ്പിച്ചും അവ പ്രയോഗത്തില്‍ വരുത്തിയും എന്നും വ്യത്യസ്തമാകുന്ന രാജ്യമാണ് യുഎഇ. അത് തന്നെയാണ് ഈ ദൗത്യം വിജയകരമാകാനും കാരണം. നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെയുള്ള നിരവധി സാങ്കേതിക വിദ്യകളുടെ സഹായത്തോടുകൂടിയാണ് കൃഷിയിടത്തിന്റെ പരിപാലനം നടക്കുന്നത്.

ജലം പാഴാകുന്നത് തടയാന്‍ അത്യാധുനിക സെന്‍സറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മഴയില്ലെങ്കിലും കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നത് ഈ രീതിയിലാണ്. ഒപ്പം അടുത്ത നാല്‍പത്തിയെട്ട് മണിക്കൂറിലെ താപനില കാറ്റിന്റെ വേഗം, അന്തരീക്ഷ ഈര്‍പ്പം എന്നിവ പ്രവചിക്കാന്‍ കഴിയുന്ന ഓണ്‍ സൈറ്റ് കാലാവസ്ഥ സ്റ്റേഷനും കൃഷിയിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൃഷിഭൂമിയുടെ പരിപാലനത്തിനായി രണ്ട് എന്‍ജിനീയര്‍മാരും ഏഴ് തൊഴിലാളികളുമുണ്ട്.

2024ഓടുകൂടി ഈ നാനൂറ് ഹെക്ടര്‍ കൃഷിഭൂമി 880 ഹെക്ടര്‍ ആയും 2025ഓടുകൂടി 1400 ഏക്കറായും വര്‍ധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടെ വിളവെടുപ്പ് നടക്കും. കാലാവസ്ഥ ഉള്‍പ്പെടെ എല്ലാം അനുകൂലമായ രാജ്യങ്ങള്‍ കൃഷിയോടും മണ്ണിനോടും മുഖം തിരിഞ്ഞ് നില്‍ക്കുമ്ബോള്‍ യുഎഇ ഒരു മികച്ച മാതൃകയാണ്.

Related Articles

Back to top button