Uncategorized

ടൂറിസം മേഖലയില്‍ പുത്തന്‍ സംരംഭവുമായി ഇന്ത്യന്‍ റെയില്‍വേ

“Manju”

ന്യൂഡല്‍ഹി: നേപ്പാളിലെ ജനക്പൂരിനെയും അയോദ്ധ്യയേയും ബന്ധിപ്പിച്ച്‌ ഭാരത് ഗൗരവ് ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. ‘ശ്രീറാം ജാനകി യാത്ര അയോദ്ധ്യ ടു ജനക്പൂര്‍എന്ന ടൂര്‍ പദ്ധതി ചരിത്ര പ്രസിദ്ധമായ ഇരുരാജ്യങ്ങളിലേയും തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ്.

നന്ദിഗ്രാം, സീതാമര്‍ഹി, കാശി, പ്രയാഗ് രാജ് എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളെയും പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പുതിയ സംരംഭം രണ്ട് രാജ്യങ്ങള്‍ തമ്മിലുളള ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും സാംസ്‌കാരിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിലും നിര്‍ണായകമാകും.

ഫെബ്രുവരി 17-ന് ട്രെയിന്‍ സര്‍വീസിന് ഡല്‍ഹിയില്‍ നിന്നും ആരംഭിക്കും. അത്യാധുനിക സൗകര്യങ്ങളുളള റസ്റ്റോറന്റ്, അടുക്കള, ഷവര്‍ ക്യൂബിക്കിള്‍സ്, സെന്‍സറുകളുളള ബാത്ത് റൂം, ഫൂട്ട് മസാജര്‍ എന്നീ സംവിധാനങ്ങളാണ് ഡീലക്സ് ട്രെയിനിലുളളത്. വിവിധ തരത്തിലുളള സുരക്ഷ സൗകര്യങ്ങളും ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്.

Related Articles

Check Also
Close
Back to top button