IndiaKeralaLatest

മനുഷ്യനെ ഒന്നായി കാണുവാന്‍ പഠിപ്പിക്കുന്ന വിദ്യാലയമാണ് ശാന്തിഗിരി- മന്ത്രി ജെ. ചിഞ്ചുറാണി

“Manju”
ശാന്തിഗിരിയില്‍ നടന്ന നവഒലി ജ്യോതിര്‍ദിനം ആഘോഷ സമ്മേളനത്തില്‍ ഈ വര്‍ഷത്തെ ശാന്തിഗിരി ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു.

പോത്തന്‍കോട്: ജാതി,മത-വര്‍ണ്ണ വര്‍ഗ്ഗങ്ങള്‍ക്കതീതമായി മനുഷ്യനെ ഒന്നായി കാണുവാന്‍ പഠിപ്പിക്കുന്ന ഒരു വിദ്യാലയമാണ് ശാന്തിഗിരിയെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. എല്ലാ മനുഷ്യരും കാംക്ഷിക്കുന്ന സ്‌നേഹത്തിന്റെ വിദ്യാലയമാണിത്. ശാന്തിഗിരിയില്‍ നടന്ന നവഒലി ജ്യോതിര്‍ദിനം ആഘോഷ സമ്മേളനത്തില്‍ ഈ വര്‍ഷത്തെ ശാന്തിഗിരി ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ശാന്തിഗിരിയില്‍ ആത്മീയതയ്‌ക്കൊപ്പം കര്‍മ്മത്തിനും പ്രാധാന്യം നല്‍കിയിരിക്കുന്നു. മാനവരാശിയുടെ ആത്യന്തികമായി നന്മയിലേക്കുള്ള ഒരു വഴി തുറക്കലാണ് ഓരോ ഗുരുപരമ്പരയും മുന്നോട്ടുവയ്ക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അന്നദാനം, ആതുരസേവനം, ആത്മബോധനം എന്നിങ്ങനെ മൂന്ന് അടിസ്ഥാന പ്രമാണങ്ങളാണ് ശാന്തിഗിരിയുടെ മുഖമുദ്രയെന്ന് ശാന്തിയുടെ കേദാരമാണ് ശാന്തിഗിരി. എല്ലാവിധ വിഷമാവസ്ഥകള്‍ക്കുമുള്ള പരിഹാരമാണ് ഗുരു കാട്ടിത്തന്നിരിക്കുന്ന അന്നദാനവും, ആതുരസേവനവും ആത്മബോധനവുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഡി.കെ മുരളി എം എല്‍ എ അധ്യക്ഷത വഹിച്ചു.

ഉച്ചയ്ക്ക് 2 മണിക്ക് സഹകരണ മന്ദിരത്തിൽ വച്ച് നടന്ന നവഒലി ജ്യോതിര്‍ദിനം സാംസ്കാരിക സമ്മേളനം കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

എം.എല്‍..മാരായ കടകംപള്ളി സുരേന്ദ്രന്‍, വി.ജോയി സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ച ചടങ്ങില്‍ വെച്ച് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പുസ്തക പ്രകാശനംനടത്തി സംസാരിച്ചു.

മലങ്കര ഓര്‍ത്തഡോക്സ് തിരുവനന്തപുരം ഭദ്രസനാധിപന്‍ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായിരുന്നു.

ബി.ജെ.പി. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സി. ശിവന്‍കുട്ടി, ബി.ജെ.പി. സ്റ്റേറ്റ് സെക്രട്ടറി അഡ്വ.എസ്. സുരേഷ്., മുന്‍ എം.എല്‍.. ശബരീനാഥന്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയന്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍, ബി.ജെ.പി. തിരു.ജില്ല ട്രഷറര്‍, എം. ബാലമുരളി, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. എം. മുനീര്‍, മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടര്‍ റാണി മോഹന്‍ദാസ്, ആശ്രമം അഡ്വൈസറി കമ്മിറ്റി കമ്മ്യൂണിക്കേഷന്‍സ് അഡ്വൈസര്‍ സബീര്‍ തിരുമല, ഉള്ളൂര്‍ മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് ഫാ.എബ്രഹാം തോമസ്, പൊതു പ്രവര്‍ത്തകയും മുന്‍ മുഖ്യമന്ത്രിയുടെ മകളുമായ മറിയ ഉമ്മന്‍, സി.പി..(എം.) വെഞ്ഞാറമ്മൂട് ഏരിയ സെക്രട്ടറി ഇ.. സലീം, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത കുമാരി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ആര്‍.സഹീറത്ത് ബീവി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അനില്‍കുമാര്‍, ഹിന്ദു ഐക്യവേദി പ്രസിഡന്റ് പ്രഭാകരന്‍, കേരളകോണ്‍ഗ്രസ് എം. സെക്രട്ടറി ഷോഫി കെ., മഹിള കോണ്‍ഗ്രസ് സ്റ്റേറ്റ് സെക്രട്ടറി ദീപ അനില്‍, കോണ്‍ഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റ മെമ്പര്‍ കെ.കിരണ്‍ദാസ്, മുന്‍ മെമ്പര്‍ റ്റി.മണികണ്ഠന്‍ നായര്‍, ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി ലാ പേട്രണ്‍ മുരളീ ശ്രീധര്‍, ശാന്തിഗിരി കമ്മ്യൂണിക്കേഷന്‍സ് ഡെപ്യൂട്ടി എഡിറ്റര്‍ അനില്‍ ചേര്‍ത്തല, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം സീനിയര്‍ കണ്‍വീനര്‍ രാജന്‍ സി.എസ്., മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി കണ്‍വീനര്‍ ഡോ.ശ്രദ്ധ സുഗതന്‍, ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ കുമാരി മുക്ത സുരേഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

 

Related Articles

Back to top button