LatestThiruvananthapuram

ഡോ.എന്‍.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

“Manju”

തിരുവനന്തപുരം: സാഹിത്യകാരനും ഹിന്ദി ഭാഷാ പ്രചാരകനും കേരള ഹിന്ദി സാഹിത്യ അക്കാഡമിയുടെ സ്ഥാപകനുമായ ഡോ.എന്‍.ചന്ദ്രശേഖരന്‍ നായര്‍ (97) അന്തരിച്ചു. പട്ടം ലക്ഷ്മിനഗറിലെ ‘ശ്രീനികേതനി’ല്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു അന്ത്യം.

2020ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഡല്‍ഹിയിലെത്തി പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങാനാകാത്തതിനാല്‍ കഴിഞ്ഞ മാസം ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പട്ടത്തെ വസതിയിലെത്തിയാണ് കൈമാറിയത്. തിരുവനന്തപുരം എം.ജി കോളേജ് ഹിന്ദി വിഭാഗം തലവനായിരുന്നു. 1924ല്‍ കൊല്ലം ശാസ്താംകോട്ടയിലാണ് ജനനം.ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്കാരം നടത്തി.

ഗാന്ധിയനും മദ്യവിരുദ്ധസമിതി നേതാവുമായിരുന്ന അന്തരിച്ച പ്രൊഫ. എം.പി.മന്മഥന്റെ മകള്‍ പരേതയായ പി.ശാരദയാണ് ഭാര്യ. മക്കള്‍: പരേതനായ ശരത് ചന്ദ്രന്‍ (ഡോക്യുമെന്ററി സംവിധായകന്‍), ഡോ.എസ്.സുനന്ദ (സെക്രട്ടറി ജനറല്‍, കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ടെക്സ്റ്റൈല്‍ ഇന്‍ഡസ്ട്രി, ന്യൂഡല്‍ഹി), ചലച്ചിത്ര നടി നീരജ രാജേന്ദ്രന്‍. മരുമക്കള്‍: അനില്‍ കുമാര്‍ വാസുപിള്ള (അഡി. എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ടെക്നിക്കല്‍ ടെക്‌സ്റ്റൈല്‍ അസോസിയേഷന്‍, ന്യൂഡല്‍ഹി), എന്‍.വി.രാജേന്ദ്രന്‍ (ബ്രിട്ടീഷ് കൗണ്‍സില്‍ മുന്‍ ഉദ്യോഗസ്ഥന്‍).

 

Related Articles

Back to top button