IndiaLatest

മൂന്നാം തരംഗം മറികടക്കാന്‍ പുതിയ പദ്ധതിയുമായി ഐസിഎംആര്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം തരംഗ ഭീഷണി മറികടക്കാന്‍ പുതിയ പദ്ധതിയുമായി ഐസിഎംആര്‍. 30 ദിവസത്തിനുള്ളില്‍ ജനസംഖ്യയുടെ 75 ശതമാനത്തെ വാക്‌സിനേറ്റ് ചെയ്യാന്‍ സാധിച്ചാല്‍ കോവിഡ് മരണങ്ങള്‍ കുറയ്ക്കാനാകുമെന്നാണ് കണ്ടെത്തല്‍. ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഐസിഎംആര്‍ നടത്തിയ മോഡലിംഗ് പഠനത്തിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. പഠനം പ്രാബല്യത്തിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

രാജ്യത്ത് കോവിഡ് രോഗികള്‍ കുറഞ്ഞെങ്കിലും മൂന്നാം തരംഗ ഭീതി വലിയതോതില്‍ നിലനില്‍ക്കുന്നുണ്ട്. 30 ദിവസത്തിനുള്ളില്‍ 75 ശതമാനം ജനങ്ങള്‍ക്ക് ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കുന്നത് മരണനിരക്ക് 37 ശതമാനം വരെ കുറയ്ക്കുമെന്നായിരുന്നു പഠനം. രോഗലക്ഷണങ്ങളുള്ള അണുബാധകള്‍ 26 ശതമാനം കുറയ്ക്കുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button