IndiaLatest

പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം; കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതി

“Manju”

ന്യൂഡൽഹി : പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാനപനത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തുന്നത്.

രാജ്യത്ത് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധമാണുള്ളത്. പാര്‍ലമെന്റ് മന്ദിരത്തിന് ശിലയിടാമെന്നും പദ്ധതിക്ക് സ്റ്റേയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ ഈ സാഹചര്യത്തിൽ നിര്‍മാണം നടത്താനാവില്ല എന്നും സുപ്രീം കോടതി പറഞ്ഞു.

പദ്ധതിയുമായി മുന്നോട്ടു പോകാന്‍ അനുമതിയില്ലെന്നു ജസ്റ്റിസ് എ.എം. ഖന്‍വില്‍ക്കര്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഇന്ത്യാഗേറ്റ് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള മൂന്നുകിലോമീറ്റര്‍ ദൂരപരിധിയിലാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

കോവിഡ് മഹാമാരിയെ പ്രതിരോധിക്കേണ്ട സമയത്ത് ഇത്തരം ഒരു നിര്‍മാണത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.

Related Articles

Back to top button