InternationalLatest

പ്രവാസികള്‍ക്ക് യുപിഐ സേവനങ്ങളുമായി ഫെഡറല്‍ ബാങ്ക്

“Manju”

 

കൊച്ചി: പ്രവാസി ഇന്ത്യക്കാര്‍ക്ക് യുപിഐ ഇടപാട് സൗകര്യമൊരുക്കി ഫെഡറല്‍ ബാങ്ക്. മൊബൈല്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ ഫെഡ്‌മൊബൈല്‍ വഴി പ്രവാസികള്‍ക്ക് യുപിഐ ഇടപാടുകള്‍ നടത്താം.

നാഷണല്‍ പേയ്മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അംഗീകരിച്ച യുഎസ്‌എ, യുകെ, യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, സിംഗപ്പൂര്‍‍, ഹോങ്കോംഗ്, മലേഷ്യ, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് സേവനം ലഭ്യമാണ്.

എന്‍പിസിഐ അംഗീകരിക്കുന്ന മുറയ്ക്ക് കൂടുതല്‍ രാജ്യങ്ങളിലെ പ്രവാസി ഇടപാടുകാര്‍ക്ക് ഈ സൗകര്യം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button