IndiaLatest

വൈദ്യുതി വില കുതിച്ചുയരുന്നു

“Manju”

ഡല്‍ഹി ;രാജ്യത്ത് വൈദ്യുതി വില കുതിച്ചുയരുന്നു. പ്രതിസന്ധി രൂക്ഷമാക്കി രാജ്യത്തെ 18 താപവൈദ്യുത നിലയങ്ങളിലും കല്‍ക്കരി തീര്‍ന്നെന്നാണ് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ റിപ്പോര്‍ട്ട്.  വൈദ്യുതി ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് ഇരുട്ടടിനല്‍കി പവര്‍ എക്‌സ്‌ചേഞ്ച് വൈദ്യുതി വില മൂന്നിരട്ടിയാക്കിയാണ് വര്‍ധിപ്പിച്ചത്.

ആന്ധ്ര, പഞ്ചാബ് സംസ്ഥാനങ്ങളുടെ പക്കല്‍ നിന്ന് ഇന്നലെ ഈടാക്കിയത് യൂണിറ്റിന് 15 രൂപയാണ്. വില മൂന്നിരട്ടി ആയതോടെ വൈദ്യുതി വാങ്ങാതെ സംസ്ഥാനങ്ങള്‍ ലോഡ് ഷെഡ്ഡിംഗ് വര്‍ധിപ്പിച്ചു. അതേസമയം പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ പവര്‍കട്ട് തുടരുകയാണ്.

Related Articles

Back to top button