KeralaLatestThiruvananthapuram

പെരിങ്ങമല ഗാർഡ് സ്റ്റേഷൻ കൊപ്പം ( വിതുര) റോഡിന് ടെക്നിക്കൽ സാങ്ക്ഷൻ

“Manju”

ജ്യോതിനാഥ് കെ പി
വാമനപുരം: വാമനപുരം നിയോജക മണ്ഡലത്തിലെ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ ക്കൂടി കടന്നുപോകുന്ന മലയോര പാതയായ “പെരിങ്ങമ്മല-ഗാർഡ് സ്റ്റേഷൻ- കൊപ്പം(വിതുര) റോഡിന്” ടെക്നിക്കൽ സംഗ്ഷൻ ലഭിച്ചു. 47.98 കോടി രൂപയാണ് അടങ്കൽ തുക. 9.5 കിലോമീറ്റർ ദൂരമാണ് പ്രവർത്തിയിൽ ഉൾപ്പെട്ടിട്ടുള്ളത്. 12 മീറ്റർ വീതിയിലാണ് റോഡ് പണി ചെയ്യുക. ഉടൻ തന്നെ ടെൻഡർ നൽകി അനന്തര നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. ഡി.കെ മുരളി എം.എൽ.എ അറിയിച്ചു. ഇതിനകം തന്നെ പാലോട് മുതൽ ചല്ലിമുക്ക് വരെയുള്ള റോഡ് മലയോര ഹൈവേയിൽ ഉൾപ്പെടുത്തി പ്രവർത്തി നടക്കുന്നുണ്ട്. ടി റോഡ് 8.0 കി.മീറ്റർ ആണ്. മണ്ഡലത്തിന്റെ പരിധിയിൽ 17.5 കി.മീ ദൂരമാണ് മലയോര ഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Related Articles

Back to top button