Kerala

12 സീറ്റ് വേണമെന്ന് ജോസഫ് വിഭാഗം; യുഡിഎഫ് സീറ്റ് വിഭജന ചർച്ചയിൽ ധാരണയായില്ല

“Manju”

കോട്ടയം: സീറ്റ് ചർച്ചയിൽ യു ഡി എഫിനെ പ്രതിസന്ധിയിലാക്കി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. പന്ത്രണ്ട് സീറ്റ് വേണമെന്ന നിലപാടിൽ ജോസഫ് വിഭാഗം ഉറച്ച് നിന്നതോടെ സീറ്റ് ചർച്ചയിൽ ധാരണയായില്ല. സീറ്റ് ചർച്ച ചെയ്യുന്നതിൽ ഇരുവിഭാഗവും ഇനിയും ചർച്ച തുടരാനാണ് തീരുമാനം.

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് യുഡിഎഫ് യോഗം ചേർന്നത്. കോട്ടയത്ത് നാല് സീറ്റുകൾ വേണമെന്ന് ജോസഫ് വിഭാഗം നിലപാട് സ്വീകരിച്ചു. കോൺഗ്രസിന്റെ കർശന നിലപാടിനെ തുടർന്ന് മൂവാറ്റുപുഴ സീറ്റ് വച്ച് മാറാനുള്ള നീക്കം വേണ്ടെന്ന് വച്ചു.

കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ നൽകണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. കോട്ടയത്ത് നേരത്തേ മത്സരിച്ച അഞ്ച് സീറ്റുകളിൽ ഒന്ന് വിട്ടു നൽകാമെന്ന് ജോസഫ് വിഭാഗം അറിയിച്ചു. പകരം മറ്റൊരു സീറ്റ് നൽകണമെന്ന ആവശ്യവും ഉന്നയിച്ചു. ചർച്ചയിൽ പുരോഗതി ഉണ്ടെന്നാണ് മോൻസ് ജോസഫിന്റെ പ്രതികരണം.

Related Articles

Back to top button