InternationalLatest

റഷ്യയില്‍ ചേരണോ ; ഉക്രൈനില്‍ ഹിതപരിശോധന

“Manju”

കീവ് : ഉക്രയ്നിലെ വിവിധ മേഖലയില്‍ റഷ്യയില്‍ ചേരുന്നത് സംബന്ധിച്ച ഹിതപരിശോധനയ്ക്ക് തുടക്കം. ഡൊണ്‍ബാസ് മേഖലയിലെ സ്വതന്ത്ര റിപ്പബ്ലിക്കുകള്‍ ഡൊണെട്സ്ക്, ലുഹാന്‍സ്ക് എന്നിവയിലും യുദ്ധത്തില്‍ റഷ്യന്‍ നിയന്ത്രണത്തിലായ ഖെര്‍സണ്‍, സപൊറീഷ്യ എന്നിവിടങ്ങളിലുമാണ് ഹിതപരിശോധന.
ലുഹാന്‍സ്ക്, ഡൊണെട്സ്ക് സ്വതന്ത്ര റിപ്പബ്ലിക്കുകളുടെ ഭരണനേതൃത്വം റഷ്യന്‍ അനുകൂലമാണ്. ഖെര്‍സണിലും ഹിതപരിശോധനാഫലം റഷ്യക്ക് അനുകൂലമാകാനാണ് സാധ്യത. ഇവിടെ റഷ്യന്‍ മാതൃകയിലുള്ള വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് മുമ്ബേ തുടക്കം കുറിച്ചിരുന്നു. എന്നാല്‍, ജനങ്ങളെ റഷ്യ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിക്കുകയാണെന്നും ഹിതപരിശോധന നടക്കുന്ന നാലുദിവസം പ്രദേശം വിട്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉക്രയ്ന്‍ ആരോപിച്ചു. 2014ല്‍ സമാനമായ ഹിതപരിശോധനയിലൂടെയാണ് ക്രിമിയ റഷ്യയുടെ ഭാ​ഗമായത്.

Related Articles

Back to top button