LatestThiruvananthapuram

ശ്രീകാര്യത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് നേരെ ആക്രമണം

“Manju”

ശ്രീകാര്യം പാങ്ങപ്പാറയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് നേരെ ആക്രമണം. പാങ്ങപ്പാറ കുറ്റിച്ചല്‍ ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാറിന് നേരെയാണ് 5 അംഗസംഘം ആക്രമണം നടത്തിയത്. വീടിന്റെ പരിസരത്ത് നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്. കല്ല് കൊണ്ട് തലയ്ക്കടിയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനില്‍ കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശ്രീകാര്യം പോലീസ് കേസെടുത്തു.

 

Related Articles

Back to top button